---
title: "പേരാമ്പ്രയിൽ തെരുവ് നായയുടെ അക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്"
english_title: "mad dog attack several People in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252902/mad-dog-attack-several-people-in-perambra"
published_at: "2024-11-30T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674adc947b8db_dog.png"
keywords: []
---

# പേരാമ്പ്രയിൽ തെരുവ് നായയുടെ അക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്രയിൽ തെരുവ് നായയുടെ അക്രമണത്തിൽ അതിഥി തൊഴിലാളി ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. പേരാമ്പ്ര പട്ടണത്തിലും സമീപത്ത് അഞ്ചാം വാർഡിലുമായാണ് തെരുവ് നായയുടെ അക്രമണം ഉണ്ടായത്.

## Article Content

**പേരാമ്പ്ര** : പേരാമ്പ്രയിൽ തെരുവ് നായയുടെ അക്രമണത്തിൽ അതിഥി തൊഴിലാളി ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. പേരാമ്പ്ര പട്ടണത്തിലും സമീപത്ത് അഞ്ചാം വാർഡിലുമായാണ് തെരുവ് നായയുടെ അക്രമണം ഉണ്ടായത്.

ഇന്ന് കാലത്ത് പേരാമ്പ്ര മലബാർ ഗോൾഡിന് സമീപത്താണ് ഉത്തർ പ്രദേശ് സ്വദേശിയായ ഉബൈന്ത് (21) നാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവിടെ നിർമ്മാണ പ്രവർത്തി നടക്കുന്ന ഷോറൂമിൻ്റെ ജോലിക്കായി എത്തിയതായിരുന്നു യുവാവ്.

കെട്ടിടത്തിനകത്ത് നിന്നും പുറത്ത് റോഡിലേക്കിറങ്ങിയ തൊഴിലാളിയെ നായ ഓടി വന്ന് കടിക്കുകയായിരുന്നു. കാലിനും കൈക്കും കടിയേറ്റ ഉബൈന്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

പട്ടണത്തിൽ നിന്ന് തന്നെ നിജിത്ത് കൂട്ടാലിട (33), രജീഷ് കോടേരിച്ചാൽ (36), എന്നിവർക്കും കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

അഞ്ചാം വാർഡിൽ പാറാട്ടു പാറയിൽ സുമ വടേക്കണ്ടി (38) ക്കും ചിരുതകുന്ന് ഭാഗത്ത് ഗീത തൊണ്ടി പുറത്ത് (55) , ഇവിടെ ബന്ധു വീട്ടിൽ വന്ന അനിൽ കുമാർ(49) എന്നിവർക്കുമാണ് കടിയേറ്റത്. ഗീതയെ വീട്ട് മുറ്റത്ത് വച്ചും മറ്റുള്ളവരെ റോഡിൽ വെച്ചുമാണ് നായ ആക്രമിച്ചത്. മൂവരും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252902/mad-dog-attack-several-people-in-perambra)