---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024  സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കം"
english_title: "Chakkitapara Grama Panchayat Kerala Utsavam 2024 Begins with a cultural procession"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252986/chakkitapara-grama-panchayat-kerala-utsavam-2024-begins-with-a-cultural-procession"
published_at: "2024-11-30T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674b3273c3929_keralam.png"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024  സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കം

> **Lead Summary:** **ചക്കിട്ടപാറ**: കേരളോത്സവം 2024 ന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ**: കേരളോത്സവം 2024 ന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ചിപ്പിമനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. എം. ശ്രീജിത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി, ഗ്രാമപഞ്ചായത്തംഗം ബിന്ദു സജി, ഗെയിംസ് കമ്മിറ്റി ഭാരവാഹികളായ  കെ.ജി.എം., ഷാജി, മിഥുന്‍ കൊച്ചേരി എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു. 

സാംസ്‌കാരിക ഘോഷയാത്രക്ക് വിവിധ കലാപരിപാടികളും ജനപങ്കാളിത്തവും നിറം കൂട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252986/chakkitapara-grama-panchayat-kerala-utsavam-2024-begins-with-a-cultural-procession)