---
title: "പെരുമ്പാമ്പിനെ പിടികൂടി"
english_title: "The snake was captured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/252995/the-snake-was-captured"
published_at: "2024-11-30T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674b39201a665_snake.png"
keywords: []
---

# പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **കാവുന്തറ**: കാവുന്തറയിൽ പെരുമ്പാമ്പിനെ പിടികൂടി. കാവുന്തറ രാരാപുരത്ത് കണ്ടി സദറുദ്ദീന്റെ വീട്ടുവളപ്പില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടി കൂടിയത്

## Article Content

**കാവുന്തറ**: കാവുന്തറയിൽ പെരുമ്പാമ്പിനെ പിടികൂടി. കാവുന്തറ രാരാപുരത്ത് കണ്ടി സദറുദ്ദീന്റെ വീട്ടുവളപ്പില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടി കൂടിയത്

കൃഷിയിടത്തില്‍ കാട് വെട്ടുന്ന തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റിലെ പാമ്പു പിടുത്ത വിദഗ്ദൻ സുരേന്ദ്രൻ കരിങ്ങാട് എത്തി ഇതിനെ പിടി കൂടുകയായിരുന്നു. പിടികടിയ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴിയിലേക്ക് കൊണ്ടു പോയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/252995/the-snake-was-captured)