---
title: "ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സും കിടത്തി ചികിത്സ സൗകര്യവും അനുവദിക്കണം"
english_title: "Ambulances and inpatient facilities should be provided at the Changarote Family Health Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25339/ambulances-and-inpatient-facilities-should-be-provided-at-the-changarote-family-health-center"
published_at: "2022-02-09T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620364e64f00d_0000 WATERMARK.jpg"
keywords: []
---

# ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സും കിടത്തി ചികിത്സ സൗകര്യവും അനുവദിക്കണം

> **Lead Summary:** ** കടിയങ്ങാട് **: ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സും കിടത്തി ചികിത്സ സൗകര്യവും, രാത്രകാല പരിശോധനക്ക് ഡോക്ടര്‍മാരെയും നിയമിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. നിലവില്‍ വൈകിട്ട് ആറു മണിക്ക് ശേഷം ആശുപത്രി അടച്ചു പൂട്ടുകയാണ് പതിവ്. നൂറുകണക്കിന് രോഗികള്‍ നിത്യവും പരിശോധനക്ക് എത്താറുള്ള ഇവിടെ തിരക്കു കൊണ്ട് പ്രായമായവരും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്.

## Article Content

** കടിയങ്ങാട് **: ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സും കിടത്തി ചികിത്സ സൗകര്യവും, രാത്രകാല പരിശോധനക്ക് ഡോക്ടര്‍മാരെയും നിയമിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. നിലവില്‍ വൈകിട്ട് ആറു മണിക്ക് ശേഷം ആശുപത്രി അടച്ചു പൂട്ടുകയാണ് പതിവ്. നൂറുകണക്കിന് രോഗികള്‍ നിത്യവും പരിശോധനക്ക് എത്താറുള്ള ഇവിടെ തിരക്കു കൊണ്ട് പ്രായമായവരും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്.

ചങ്ങരോത്ത് ഹെല്‍ത്ത് സെന്റര്‍ ഒരു വര്‍ഷം മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിട്ടും ലെബോറട്ടറി, എക്‌സറെ, മിനി ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ ഒരുക്കാനുള്ള ഫണ്ട് അനുവദിച്ചിരുന്നില്ല. കോവിഡ് ഡ്യൂട്ടിക്കും, പാലിയേറ്റീവ് സേവനത്തിനും മാത്രമേ നിലവിലെ ആംബുലന്‍സ് സര്‍വീസ് ഉള്ളത്.

എമര്‍ജന്‍സി ആവിശ്യം വരുമ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കണ്ടത്തേണ്ടത് രോഗിയുടെ ബാധ്യതയായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കേന്ദ്ര വിഹിതവും എംഎല്‍എയും കൂടി അനുവദിച്ച ഒരു കോടിയുടെ ഫണ്ട് ഉടന്‍ നടപടി ആക്കികിട്ടാന്‍ പഞ്ചായത്ത് അംഗം, പ്രസിഡന്റ്, മറ്റും ശ്രമിച്ചു കൊണ്ടിരിക്കുന്നു.

വര്‍ഷാ വര്‍ഷങ്ങളില്‍ മഴക്കാലം വരുമ്പോള്‍ വെള്ളം കേറി നാശ നഷ്ടം സംഭവിക്കുന്നതും ഹോസ്പിറ്റല്‍ അടച്ചു പൂട്ടേണ്ടി വരുന്നതും നിത്യ സംഭവമാണ്. ഹോസ്പിറ്റല്‍ സുരക്ഷിത സ്ഥാനത്ത് മാറ്റി സ്ഥാപിക്കാന്‍ വികസന സമിതി മുന്‍കൈ എടുക്കണമെന്നാവിശ്യവും ശക്തമാണ്.

ഡോക്‌ടേഴ്‌സിനും നേഴ്‌സുമാര്‍ക്കും ആവിശ്യമായ ക്വാര്‍ട്ടേഴ്‌സ് കെട്ടിടവും നിലവില്‍ ഇല്ല. ചങ്ങരോത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്ന കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള കോവിഡ് പ്രതിരോധം വാക്സിന്‍ സെക്കന്റ് ഡോസ് സമയ പരിധി കഴിഞ്ഞവര്‍ക്ക് ലഭ്യമല്ലെന്ന പരാതിയുമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25339/ambulances-and-inpatient-facilities-should-be-provided-at-the-changarote-family-health-center)