---
title: "എടോത്തറ കുടുംബ സംഗമവും റിന്‍ഷ ഫാത്തിമയെ അനുമോദിക്കലും നടന്നു"
english_title: "The Edothara family reunion and Rinsha Fatima were felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25354/the-edothara-family-reunion-and-rinsha-fatima-were-felicitated"
published_at: "2022-02-09T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620370b87086d_0000 WATERMARK.jpg"
keywords: []
---

# എടോത്തറ കുടുംബ സംഗമവും റിന്‍ഷ ഫാത്തിമയെ അനുമോദിക്കലും നടന്നു

> **Lead Summary:** ** പേരാമ്പ്ര:** ചേനോളി എടോത്തറ കുടുംബ സംഗമം നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശന പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച എടോത്ത് റസാഖിന്റെ മകള്‍ റിന്‍ഷ ഫാത്തിമയെ ചടങ്ങില്‍ ആദരിച്ചു. സാഹിതി അക്കാദമിക് ഡയറക്ടര്‍ നസീര്‍ നൊച്ചാട് ഉപഹാര സമര്‍പ്പണം നടത്തി.

## Article Content

** പേരാമ്പ്ര:** ചേനോളി എടോത്തറ കുടുംബ സംഗമം നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശന പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച എടോത്ത് റസാഖിന്റെ മകള്‍ റിന്‍ഷ ഫാത്തിമയെ ചടങ്ങില്‍ ആദരിച്ചു. സാഹിതി അക്കാദമിക് ഡയറക്ടര്‍ നസീര്‍ നൊച്ചാട് ഉപഹാര സമര്‍പ്പണം നടത്തി.

മഹല്ല് ഖത്തീബിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ. സിന്ധു അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര മുന്‍ ബി.പി.ഒ കെ.എം. മുഹമ്മദ്, കന്നരം വെള്ളി മഹല്ല് സെക്രട്ടറി വി.കെ. ഇസ്മായില്‍, ചേനോളി മഹല്ല് പ്രസിഡന്റ് പാടത്തറ അബ്ദുള്ള, എടോത്തറമ്മല്‍ സെയ്തൂട്ടി, എടോത്തറ യൂസഫ്, ഇ. ഹമീദ് എന്നിവര്‍ സംസാരിച്ചു. വി.കെ. ഇസ്മായില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ റഫീഖ് ചേനോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25354/the-edothara-family-reunion-and-rinsha-fatima-were-felicitated)