---
title: "ആനപ്പാറയില്‍ സാറ്റലൈറ്റ് സര്‍വ്വേ നടത്തുന്നതിന് റവന്യൂമന്ത്രി ഇടപെടണം; സി.പി.എ. അസീസ് "
english_title: "Revenue Minister should intervene to conduct satellite survey in Anappara; C.P.A. Aziz mennayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25415/revenue-minister-should-intervene-to-conduct-satellite-survey-in-anappara-cpa-aziz-mennayur"
published_at: "2022-02-09T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203a23f692bd_0000 WATERMARK.jpg"
keywords: []
---

# ആനപ്പാറയില്‍ സാറ്റലൈറ്റ് സര്‍വ്വേ നടത്തുന്നതിന് റവന്യൂമന്ത്രി ഇടപെടണം; സി.പി.എ. അസീസ് 

> **Lead Summary:** **മേപ്പയ്യൂര്‍ :** കീഴരിയൂര്‍ പഞ്ചായത്തിലെ ആനപ്പാറ കരിങ്കല്‍ ക്വാറിയിലെ ഖനനവുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ ക്കുള്ള ആശങ്ക അകറ്റുന്നതിനുവേണ്ടി സാറ്റലൈറ്റ് സര്‍വ്വേ നടത്താന്‍ റവന്യൂമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ആവശ്യപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍ :** കീഴരിയൂര്‍ പഞ്ചായത്തിലെ ആനപ്പാറ കരിങ്കല്‍ ക്വാറിയിലെ ഖനനവുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ ക്കുള്ള ആശങ്ക അകറ്റുന്നതിനുവേണ്ടി സാറ്റലൈറ്റ് സര്‍വ്വേ നടത്താന്‍ റവന്യൂമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ആവശ്യപ്പെട്ടു.

ക്വാറിയിലെ ഖനനം സമീപത്തെ വീടുകള്‍ക്കും, ജനങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ക്വാറി സ്ഥിരമായി അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും അവര്‍ പറഞ്ഞു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ. മുനീര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.യു. സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് കുന്നുമ്മല്‍, സത്താര്‍ കിഴരിയൂര്‍, അന്‍സില്‍ ആമിയാസ്,സാബിറ നടുക്കണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ക്വാറി ഖനനവുമായി ബന്ധപ്പെട്ട് സമരം ചെയ്തു വരുന്ന പരിസരവാസികളെയും, സമരകേന്ദ്രവും, ക്വാറിയും സന്ദര്‍ശിച്ചത്തിനു ശേഷം സംസാരിക്കുകയായിരുന്നു സി.പി.എ. അസീസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25415/revenue-minister-should-intervene-to-conduct-satellite-survey-in-anappara-cpa-aziz-mennayur)