മേപ്പയ്യൂര്‍: കോഴിക്കോട് നിര്‍മ്മിക്കുന്ന ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരണം മേപ്പയ്യൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന കൗണ്‍സിലര്‍ എ.വി അബ്ദുല്ലയില്‍ നിന്ന് ആദ്യ ഫണ്ട് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ സ്വീകരിച്ചു.
മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാന്‍, എം.എം അഷറഫ്, അബ്ദുറഹിമാന്‍ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, വി.മുജീബ്, ഫൈസല്‍ ചാവട്ട്, കീപ്പോട്ട് മൊയ്തീന്‍ ഹാജി, അന്‍വര്‍ കുന്നങ്ങാത്ത്, കെ.കെ മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.
Muslim League inaugurates fund-raising drive