---
title: " ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ വിജയാഘോഷ  പരിപാടികള്‍ക്ക് 10ാം തിയ്യതി തുടക്കമാവും"
english_title: " Cheruvannur ALP School Victory Celebrations The programmes will begin on The 10th."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254649/cheruvannur-alp-school-victory-celebrations-the-programmes-will-begin-on-the-10th"
published_at: "2024-12-07T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6754602d35186_lllllllllllllllllllllllllllllllllllllll.png"
keywords: []
---

#  ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ വിജയാഘോഷ  പരിപാടികള്‍ക്ക് 10ാം തിയ്യതി തുടക്കമാവും

> **Lead Summary:** **പേരാമ്പ്ര :** ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ 2024-25 അധ്യായന വര്‍ഷത്തില്‍ പഞ്ചായത്ത്, സബ്ജില്ലാതല മേളകളില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചതിന്റെ ഒരുമാസം നീണ്ടുനില്‍ക്കുന്ന വിജയാഘോഷ പരിപാടികള്‍ക്ക് 10 ാം തിയ്യതി തുടക്കമാവുമെന്ന് പ്രധാനാധ്യാപിക സി.എസ്. സജിന, മാനേജര്‍ എം. രാജീവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ 2024-25 അധ്യായന വര്‍ഷത്തില്‍ പഞ്ചായത്ത്, സബ്ജില്ലാതല മേളകളില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചതിന്റെ ഒരുമാസം നീണ്ടുനില്‍ക്കുന്ന വിജയാഘോഷ പരിപാടികള്‍ക്ക് 10 ാം തിയ്യതി തുടക്കമാവുമെന്ന് പ്രധാനാധ്യാപിക സി.എസ്. സജിന, മാനേജര്‍ എം. രാജീവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തേരോട്ടം എന്ന പേരില്‍ ഡിസംബര്‍ 10 മുതല്‍ ഫെബ്രുവരി 1 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് തല കലാമേള, പഞ്ചായത്ത് തല കായികമേള, സബ്ജില്ലാതല കലാമേള, സബ്ജില്ലാതല ശാസ്ത്ര,ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയമേള എന്നീ മേളകളില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും, സാമൂഹ്യശാസ്ത്രമേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും നേടി. കോഴിക്കോട് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ചെറുവണ്ണൂര്‍ എ എല്‍ പി സ്‌കൂള്‍. അക്കാദമികവും അക്കാദമികേതരവുമായ മേഖലകളില്‍ വളരെയധികം മികവ് പുലര്‍ത്തുന്ന വിദ്യാലയമാണ് ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നു.

പ്രീ പ്രൈമറി, ലോവര്‍ പ്രൈമറി വിഭാഗങ്ങളിലായി 650 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ചെറുവണ്ണൂര്‍ എ എല്‍ പി സ്‌കൂള്‍. തേരോട്ടം വിജയാഘോഷ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 10 ന് വിളംബര റാലി നടത്തും. 3,4 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠന ക്യാമ്പ്, വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ പഠന യാത്ര, പഴമയുടെ സൗന്ദര്യം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി കുരുത്തോലക്കളരി, പ്രകൃതി പഠന ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്,

പേപ്പര്‍ പേന നിര്‍മ്മാണ പരിശീലനം, ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്, രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസ്, തണലിലേക്ക് സ്നേഹ യാത്ര, യോഗ പരിശീലനം, ഒന്ന് രണ്ട് ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സ്റ്റാഫ് സെക്രട്ടറി എം.വി. മുനീര്‍, എസ്ആര്‍ജി കണ്‍വീനര്‍ എന്‍. ശ്രീലേഷ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254649/cheruvannur-alp-school-victory-celebrations-the-programmes-will-begin-on-the-10th)