---
title: "വിദ്യാര്‍ത്ഥിനികള്‍ സംരംഭകരാകുന്നത്  സ്ത്രീ ശാക്തീകരണത്തിന്റെ ഗതിവേഗം കൂട്ടും"
english_title: "Students become entrepreneurs   Will accelerate the pace of women empowerment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254658/students-become-entrepreneurs-will-accelerate-the-pace-of-women-empowerment"
published_at: "2024-12-07T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675468c1b4ed9_stars.png"
keywords: []
---

# വിദ്യാര്‍ത്ഥിനികള്‍ സംരംഭകരാകുന്നത്  സ്ത്രീ ശാക്തീകരണത്തിന്റെ ഗതിവേഗം കൂട്ടും

> **Lead Summary:** കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ ഗതിവേഗം കൂട്ടാന്‍ വിദ്യാര്‍ത്ഥിനികള്‍ സംരംഭകത്വത്തിലേക്ക് കടന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ പറഞ്ഞു.

## Article Content

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ ഗതിവേഗം കൂട്ടാന്‍ വിദ്യാര്‍ത്ഥിനികള്‍ സംരംഭകത്വത്തിലേക്ക് കടന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ പറഞ്ഞു.

വിഎച്ച്എസ്ഇ  വിദ്യാര്‍ത്ഥിനികളില്‍ സംരംഭകത്വം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെയുടെയും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍സ് ശക്തി പ്രോഗ്രാമിന്റെ സ്റ്റുഡന്‍സ് ഓറിയന്റേഷന്‍ ജില്ലാതല ഉദ്ഘാടനം എം.എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സലര്‍ പി മുഹ്‌സിന അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ: എ.കെ. അബ്ദുല്‍ ഹക്കീം മുഖ്യാതിഥിയായിരുന്നു. എം.എം.വി.എച്ച്.എസ് പ്രിന്‍സിപ്പാള്‍ ഹാഷിം പി.പി, പി.ടി.എ പ്രസിഡന്റ് സി.എന്‍ ഇമ്പിച്ചിക്കോയ, റാഫി ഹാജി മുഖദാര്‍, എം.ഇ.എ സെക്രട്ടറി പി.വി. ഹസന്‍കോയ, എച്ച്.എം സി.സി ഹസന്‍, മഹബൂബലി എ.പി തുടങ്ങിയവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെല്‍ ജില്ലാ കോഡിനേറ്റര്‍ സക്കരിയ ചുഴലിക്കര സ്വാഗതവും കരിയര്‍ മാസ്റ്റര്‍ സീന ടി.വി നന്ദിയും പറഞ്ഞു.

കലിക്കറ്റ് ഗേള്‍സ് വി.എച്ച്.എസ്, കുറ്റിച്ചിറ ഗവ: വി.എച്ച്.എസ്, എം.എം.വി.എച്ച്.എസ് എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.ഡിസ്ട്രിക്ട് റിസോഴ്‌സ് പേഴ്‌സണ്‍ ഷിജു മുട്ടുങ്ങല്‍ ക്ലാസ് നയിച്ചു.വനിതാ സംരംഭകരായ ഫെബിന്‍ കെ.വൈ, ജാഷിത ആസിഫ് എന്നിവര്‍ വിദ്യാര്‍ത്ഥിനികളുമായി പ്രായോഗിക അനുഭവം പങ്കുവച്ചു. അധ്യാപികമാരായ ആര്യഗോപി ,ശ്രീലേഖ തുടങ്ങിയവര്‍ ആക്ടിവിറ്റികള്‍ക്ക്നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254658/students-become-entrepreneurs-will-accelerate-the-pace-of-women-empowerment)