---
title: "ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്റ്റുഡന്റ് ട്രെയിനിംഗ് ക്യാമ്പിന് തുടക്കമായി"
english_title: "Hindustan Scouts and Guides Student Training Camp has started at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254726/hindustan-scouts-and-guides-student-training-camp-has-started-at-perambra"
published_at: "2024-12-08T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67552f60c2494_mini.JPG"
keywords: []
---

# ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്റ്റുഡന്റ് ട്രെയിനിംഗ് ക്യാമ്പിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര **: ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസോസിയേഷന്റെ സ്റ്റുഡന്റ് ട്രെയിനിംഗ് ക്യാമ്പിന് തുടക്കമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് പതാക ഉയര്‍ത്തിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നിന്നുമായി നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

## Article Content

**പേരാമ്പ്ര **: ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസോസിയേഷന്റെ സ്റ്റുഡന്റ് ട്രെയിനിംഗ് ക്യാമ്പിന് തുടക്കമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് പതാക ഉയര്‍ത്തിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നിന്നുമായി നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗത്തിന് പുറമെ കബ്‌സ് ആന്റ് ബുള്‍ബുള്‍ വിഭാഗത്തിലെ കൊച്ചുകുഞ്ഞുങ്ങളുടെയും പരിശീലനം ക്യാമ്പിന് കൗതുകമേകി.മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, പയനിയറിംഗ്, പ്രഥമ ശുശ്രൂഷ, എന്നിവയില്‍ വിദഗ്ധ പരിശീലനം നടക്കും.

ഞായറാഴ്ച നടക്കുന്ന ക്യാമ്പിന്റെ സമാപന ചടങ്ങില്‍ പേരാമ്പ്ര പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി. ജംഷീദ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ഒ.കെ. മുഹമ്മദ് സഹല്‍ എന്നിവര്‍ സന്നിഹിതരാവുമെന്ന് ക്യാമ്പ് അധികൃതര്‍ അറിയിച്ചു.

ക്യാമ്പില്‍ വിവിധ തലത്തിലുള്ള പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണര്‍മാരായ കെ. ശിവകുമാര്‍ ജഗ്ഗു, സി.കെ. ജൂലി എന്നിവരാണ്. ക്യാമ്പിന് നേത്യത്വം നല്‍കുന്നത് സ്‌കൂള്‍ അധ്യാപകരും സ്റ്റേറ്റ് കമ്മീഷണര്‍മാരുമായ സ്റ്റേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമ്മീഷണര്‍ മിനി ചന്ദ്രന്‍, സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണര്‍ -ബുള്‍ബുള്‍ ബിന്ദു തിരുവോത്ത്, സ്‌കൗട്ട് മാസ്റ്റര്‍ സി ലീന എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254726/hindustan-scouts-and-guides-student-training-camp-has-started-at-perambra)