---
title: " വ്യാപാര വ്യവസായ മേഖലയിലെ കൂടുതല്‍ തൊഴിലാളികള്‍ക്ക്   ബോധവല്‍ക്കരത്തിലൂടെ ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തും"
english_title: " For more workers in the trade and industry sector   Benefits will be expanded through awareness"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254823/for-more-workers-in-the-trade-and-industry-sector-benefits-will-be-expanded-through-awareness"
published_at: "2024-12-08T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67559ea92cf9e_vyapaari.png"
keywords: []
---

#  വ്യാപാര വ്യവസായ മേഖലയിലെ കൂടുതല്‍ തൊഴിലാളികള്‍ക്ക്   ബോധവല്‍ക്കരത്തിലൂടെ ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തും

> **Lead Summary:** **കോഴിക്കോട്: **വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ക്ഷേമ പദ്ധതികളുടെ ബോധവല്‍ക്കരണത്തിലൂടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ ബോര്‍ഡിനെ പ്രാപ്തമാക്കുമെന്ന് കേരള ഷോപ്‌സ് തൊഴിലാളി ബോര്‍ഡ് അംഗം മനോജ് ഏടാണി പറഞ്ഞു.

## Article Content

**കോഴിക്കോട്: **വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ക്ഷേമ പദ്ധതികളുടെ ബോധവല്‍ക്കരണത്തിലൂടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ ബോര്‍ഡിനെ പ്രാപ്തമാക്കുമെന്ന് കേരള ഷോപ്‌സ് തൊഴിലാളി ബോര്‍ഡ് അംഗം മനോജ് ഏടാണി പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഒരു ലക്ഷത്തിലേറെ അംഗങ്ങള്‍ വരുന്ന കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കൊറോണ കാലത്തും ആശ്വാസ ധനസഹായമായി ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്ത വന്നിട്ടുണ്ടെന്നും അംഗങ്ങളുടെ മക്കളുടെ പഠന കലാ കായിക രംഗത്തെ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കികൊണ്ടാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കേരള ഷോപ്പ്‌സ് തൊഴിലാളി അംഗങ്ങളുടെ മക്കളുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. 

ചടങ്ങില്‍ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എല്‍.എന്‍. അനൂജ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്,കെ രാജീവ് , ഷോപ്‌സ് & കൊമ്മേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ - സിഐടിയു ജില്ലാ സെക്രട്ടറി വി.പി. സുരേന്ദ്രന്‍, എഐടിയുസി ജില്ലാ അസി.ജനറല്‍ സെക്രട്ടറി സി സുന്ദരന്‍, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ നാലകത്ത്, വാണിജ്യ വ്യവസായ മസ്ദൂര്‍ സംഘം, ബി എം എസ് പ്രസിഡന്റ് കെ കെ പ്രേമന്‍, കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി, കേരള ഹോട്ടല്‍ & റസ്റ്ററ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. ലത സ്വാഗതവും, എന്‍.എം ധന്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254823/for-more-workers-in-the-trade-and-industry-sector-benefits-will-be-expanded-through-awareness)