---
title: "വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കുക ; മുസ്ലിംലീഗ്"
english_title: "Muslim League: Roll back increased electricity rates"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254941/muslim-league-roll-back-increased-electricity-rates"
published_at: "2024-12-09T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67568ec92564a_VAIDUDI_NIRAKK.JPG"
keywords: []
---

# വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കുക ; മുസ്ലിംലീഗ്

> **Lead Summary:** **കാരയാട്** : കാരയാട് എക്കാട്ടൂരില്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ മേല്‍ ഇടിത്തീയായി വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഏക്കാട്ടൂര്‍ ശാഖാ മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**കാരയാട്** : കാരയാട് എക്കാട്ടൂരില്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ മേല്‍ ഇടിത്തീയായി വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഏക്കാട്ടൂര്‍ ശാഖാ മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും ഇനി എന്ത് ചെയ്യണ മെന്നറിയാത്ത സ്ഥിതിയാണുള്ളതെന്നും യോഗത്തില്‍ പറഞ്ഞു.

വൈദ്യുതി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു .കെ.എം. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി സെന്റര്‍ ഫണ്ട് കേളോത്ത് സാഹിറില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചു.

അമ്മത് പൊയിലങ്ങല്‍, റാഷിദ് കേളോത്ത്, സീനത്ത് വടക്കയില്‍, സുഹ്‌റ രയരോത്ത്, കെ.എം ത്വാഹിറ, എ.എം ആശിഖ്, കെ.സി അന്‍സിന, സിനാന്‍ കുറ്റിക്കണ്ടി, കെ.സി ഫിനാസ് എന്നിവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254941/muslim-league-roll-back-increased-electricity-rates)