---
title: "കാനം രാജേന്ദ്രന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു"
english_title: "Kanam Rajendran death anniversary observed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/254962/kanam-rajendran-death-anniversary-observed-at-perambra"
published_at: "2024-12-09T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67569d9a48ef9_anus.jpg"
keywords: []
---

# കാനം രാജേന്ദ്രന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര:** സിപിഐ സംസ്ഥാന സെക്രട്ടറിയും, ട്രേഡ് യൂണിയന്‍ നേതാവും, മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം അനുസ്മരണ ദിനം പേരാമ്പ്രയില്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര:** സിപിഐ സംസ്ഥാന സെക്രട്ടറിയും, ട്രേഡ് യൂണിയന്‍ നേതാവും, മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം അനുസ്മരണ ദിനം പേരാമ്പ്രയില്‍ ആചരിച്ചു.

പരിപാടിയുടെ ഉദ്ഘാടനം സിപിഐ സംസ്ഥാന കൗണ്‍സിലംഗം അജിത് കൊളാടി നിര്‍വ്വഹിച്ചു. അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഫാസിസ്റ്റു ശക്തികളെ ചെറുക്കാന്‍ ചിന്താശക്തിയുള്ള ജനതയെ വളര്‍ത്തിയെടുക്കണമെന്ന് അദേഹം പ്രസ്താവിച്ചു.

ചിന്തയില്ലാത്ത മനസ്സുകളിലാണ് ഫാസിസ്റ്റുകള്‍ കുടിയേറുക, ജനങ്ങളെ ചിന്തിപ്പിക്കണം, അതിനു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം, ഇതിനു കമ്മ്യൂണിസ്റ്റുകള്‍ മുന്‍കൈയ്യെടുക്കണം, ഇന്നത്തെ സാമ്പ്രദായിക പ്രവര്‍ത്തന രീതികളില്‍ മാറ്റം അനിവാര്യമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ കൗണ്‍സിലംഗം എ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ജനയുഗം - സഹപാഠി അറിവുത്സവത്തില്‍ എല്‍.പി വിഭാഗം സംസ്ഥാനതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആന്‍മിയ ആര്‍. എസിനും, അന്താരാഷ്ട പുലരി-വീഡിയോ ആല്‍ബം മത്സരത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച സുരേഷ് അമ്പാടിക്കുമുള്ള ഉപഹാരങ്ങള്‍ ജില്ല സെക്രട്ടറി കെ.കെ. ബാലന്‍ വിതരണം ചെയ്തു.

ജില്ലാ എക്‌സിക്കുട്ടീവ് അംഗം ആര്‍. ശശി. സംസാരിച്ചു. മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് സ്വാഗതവും അസി: സെക്രട്ടറി കെ.കെ. ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/254962/kanam-rajendran-death-anniversary-observed-at-perambra)