---
title: "അരിക്കുളം പഞ്ചായത്ത് കേരളോത്സവം: ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായ ഗ്രാന്‍മ ഏക്കാട്ടൂരിന് നാടിന്റെ അനുമോദനം"
english_title: "Arikulam Panchayat Kerala Festival: The nation's congratulations to Granma Ekkatoor, the winners of the football festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255004/arikulam-panchayat-kerala-festival-the-nations-congratulations-to-granma-ekkatoor-the-winners-of-the-football-festival"
published_at: "2024-12-09T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756bfae56d2e_GRANMA.JPG"
keywords: []
---

# അരിക്കുളം പഞ്ചായത്ത് കേരളോത്സവം: ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായ ഗ്രാന്‍മ ഏക്കാട്ടൂരിന് നാടിന്റെ അനുമോദനം

> **Lead Summary:** **അരിക്കുളം** : അരിക്കുളം ഗ്രമപഞ്ചായത്ത് കേരളോത്സവം 2024 ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായ ഗ്രാന്‍മ ഏക്കാട്ടുര്‍ ഫുട്‌ബോള്‍ ടീമിനെ അനുമോദിച്ചു. ഗ്രാന്‍മ ക്ലബ് ഏക്കാട്ടുരിന്റെ ആഭിമുഖ്യത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങ് പിഎം രാജന്‍ ഉദ്ഘാടനം ചെയ്തു. വികെ ബിനീഷ് അധ്യക്ഷത വഹിച്ചു

## Article Content

**അരിക്കുളം** : അരിക്കുളം ഗ്രമപഞ്ചായത്ത് കേരളോത്സവം 2024 ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായ ഗ്രാന്‍മ ഏക്കാട്ടുര്‍ ഫുട്‌ബോള്‍ ടീമിനെ അനുമോദിച്ചു. ഗ്രാന്‍മ ക്ലബ് ഏക്കാട്ടുരിന്റെ ആഭിമുഖ്യത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങ് പിഎം രാജന്‍ ഉദ്ഘാടനം ചെയ്തു. വികെ ബിനീഷ് അധ്യക്ഷത വഹിച്ചു

. മികച്ച കളിക്കാരനായി തെരെഞ്ഞടുത്ത ഗ്രാന്‍മയിലെ അനജ് ക്യഷ്ണയെ ചടങ്ങില്‍ അഭിനന്ദിച്ചു. പി.എം ശശി, ഇ.സി സുരേന്ദ്രന്‍, പി.എം ബാലന്‍, ടി.കെ സന്തോഷ്, വി.പി മനോജ്, എം.പി ഷിബു, ടി.കെ സാബു, സി.കെ ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാന്‍മ സെക്രട്ടറി ടി.എം.സജീഷ് സ്വാഗതം പറഞ്ഞചടങ്ങിന് അഷിന്‍ ദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255004/arikulam-panchayat-kerala-festival-the-nations-congratulations-to-granma-ekkatoor-the-winners-of-the-football-festival)