---
title: " കെ.കെ ലീല അനുസ്മരണം സംഘടിപ്പിച്ച് അഖിലേന്ത്യാ ജനാധിപത്യമഹിള അസോസിയേഷന്‍"
english_title: "KK Leela commemoration organized by All India Democratic Women's Association at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255008/kk-leela-commemoration-organized-by-all-india-democratic-womens-association-at-paleri"
published_at: "2024-12-09T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756c40e29ebc_mahila_a.jpg"
keywords: []
---

#  കെ.കെ ലീല അനുസ്മരണം സംഘടിപ്പിച്ച് അഖിലേന്ത്യാ ജനാധിപത്യമഹിള അസോസിയേഷന്‍

> **Lead Summary:** **പാലേരി :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗവും മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ.കെ ലീലയുടെ 10-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

## Article Content

**പാലേരി :** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗവും മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ.കെ ലീലയുടെ 10-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

അഖിലേന്ത്യാ ജനാധിപത്യമഹിള അസോസിയേഷന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍, സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നീ പരിപാടികളോടെ പാലേരിയില്‍ വിപുലമായി ആചരിച്ചു.

ജില്ലാ സെക്രട്ടരി കെ പുഷ്പ ഉദ്ഘാടനം ചെയ്തു. എം.കെ നളിനി അനുസ്മരണ പ്രഭാഷണം നടത്തി. പി. പ്രസന്ന അധ്യക്ഷത വഹിച്ചു. സുജാത മനക്കല്‍, പഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി, എം. നളിനി, വി.കെ. സുമതി തുടങ്ങിയവര്‍ സംസാരിച്ചു. ഹഷിജ മോഹന്‍ സ്വാഗതവം പറഞ്ഞ ചടങ്ങില്‍ തങ്കമ്മ വര്‍ഗീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255008/kk-leela-commemoration-organized-by-all-india-democratic-womens-association-at-paleri)