---
title: " ചങ്ങരോത്ത് കൂത്താളി സംയുക്ത മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് കേരളാ കോണ്‍ഗ്രസ് "
english_title: "Kerala Congress organized Changaroth Koothali Joint Constituency Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255021/kerala-congress-organized-changaroth-koothali-joint-constituency-convention"
published_at: "2024-12-09T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756cd029915f_congress.jpg"
keywords: []
---

#  ചങ്ങരോത്ത് കൂത്താളി സംയുക്ത മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് കേരളാ കോണ്‍ഗ്രസ് 

> **Lead Summary:** **കടിയങ്ങാട് : **ചങ്ങരോത്ത് കൂത്താളി സംയുക്ത പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഹൈ പവര്‍ കമ്മിറ്റി അംഗവും ഐടി ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ അപു ജോണ്‍ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട് : **ചങ്ങരോത്ത് കൂത്താളി സംയുക്ത പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഹൈ പവര്‍ കമ്മിറ്റി അംഗവും ഐടി ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ അപു ജോണ്‍ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

അന്യായമായ വൈദ്യുതി നിരക്ക് വര്‍ദ്ധനവിന് യാതൊരു നീതീകരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന കുറുവാ സംഘത്തെ വെല്ലുന്ന പ്രകടനമാണ് പിണറായി സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും സമസ്ഥ മേഖലയിലും പരാജയപ്പെട്ട സംസ്ഥാന ഗവണ്മെന്റിന്റെ അഴിമതിയും സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കേരള ജനതയെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ സെക്രട്ടറി ടി.പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, ജോണി ചെക്കിട്ട, ടി മനോജ് കുമാര്‍, വിജയന്‍ ചത്തോത്ത്, ജെയ്സ് ജോണ്‍ വെട്ടിയാര്‍, രാഘവന്‍ ചേയങ്ങാട്, ടോമി വള്ളിക്കാട്ടില്‍, കരോള്‍ കെ ജോണ്‍, ജോ സെബാസ്റ്റ്യന്‍, അഭിലാഷ് പാലാഞ്ചേരി, പി.വി മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികളായി എം.കെ വിജയന്‍ പ്രസിഡന്റ്, കങ്കാടത്ത് കുമാരന്‍, ഹമീദ് ആയിലാണ്ടി വൈ.പ്രസിഡന്റുമാര്‍. കണിയാങ്കണ്ടി അബ്ദുല്ല, കെ.കെ. മണി കന്നാട്ടി, എന്‍.കെ.ഹരിദാസന്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ ജോസഫ് ഇഞ്ചിക്കല്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255021/kerala-congress-organized-changaroth-koothali-joint-constituency-convention)