---
title: "വട്ടകണ്ടി നാരായണന്‍ അനുസ്മരണം"
english_title: "Vattakandi Narayanan Memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255025/vattakandi-narayanan-memorial"
published_at: "2024-12-09T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756d1fb24bbf_ANUSMARANAM.JPG"
keywords: []
---

# വട്ടകണ്ടി നാരായണന്‍ അനുസ്മരണം

> **Lead Summary:** **

## Article Content

**

പേരാമ്പ്ര** : ഫോട്ടോഗ്രാഫറും കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന വട്ടകണ്ടി നാരായണന്റെ 4-ാം ചരമ ദിനം ആചരിച്ചു.കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കുടുംബാഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ ഷബീര്‍ അധ്യക്ഷത വഹിച്ചു.

കുഞ്ഞബ്ദുള്ള വാളൂര്‍, കെ. സുമതി, എം.കെ ദിനേശന്‍ , റഷീദ് ചെക്യലത്ത്, ടി.പി ഷാജുദ്ദീന്‍, ബാലന്‍കുളങ്ങര, പി.ദേവദാസന്‍, വി.കെ രാമകൃഷ്ണന്‍, രഘുനാഥ് പുറ്റാട്, എം.കെ രവി, പി.മാധവന്‍, പി.അനിത തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255025/vattakandi-narayanan-memorial)