---
title: " മെഗാ മെഡിക്കല്‍ ക്യാമ്പ്; ഒരേ സമയം മെഡിക്കല്‍ പരിശോധനയും ബോധ വത്കരണ ക്ലാസും പുതിയ അനുഭാവമായി"
english_title: "Mega Medical Camp; Simultaneous medical examination and awareness class became a new experience"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255028/mega-medical-camp-simultaneous-medical-examination-and-awareness-class-became-a-new-experience"
published_at: "2024-12-09T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756d4484e5b1_camb.jpg"
keywords: []
---

#  മെഗാ മെഡിക്കല്‍ ക്യാമ്പ്; ഒരേ സമയം മെഡിക്കല്‍ പരിശോധനയും ബോധ വത്കരണ ക്ലാസും പുതിയ അനുഭാവമായി

> **Lead Summary:** **കൂത്താളി: **കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ്, കോഴിക്കോട് സിഎച്ച് സെന്റര്‍, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റല്‍ കാരുണ്യ ഹൃദയലയം എന്നിവയുടെ സഹകരണത്തോടെ കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് ജീവനം '24 മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കൂത്താളി: **കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ്, കോഴിക്കോട് സിഎച്ച് സെന്റര്‍, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റല്‍ കാരുണ്യ ഹൃദയലയം എന്നിവയുടെ സഹകരണത്തോടെ കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് ജീവനം '24 മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി അഷ്റഫ് ഉദഘാടനം ചെയ്തു. ട്രെസ്റ്റ് പ്രസിഡന്റ് ഇ.ടി സത്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. നളിനി മുഖ്യ അഥിതിയായി.

ശ്രീവിലാസ് വിനോയ്, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, ടി.വി മുരളി, എ.കെ ചന്ദ്രന്‍, ഡോ. ജി ഗിരീഷ്, കെ.ടി കുഞ്ഞമ്മദ്, ഉമ്മര്‍ കോയ (കെഎംസിസി ), തറുവായ് ഹാജി, എന്‍. നിജേഷ്, റഷീദ് ജയ്ഹിന്ദ്, പി.കെ. നൗജിത്, കെ.പി സുരേഷ് കുമാര്‍, മുഹമ്മദ് ലാല്‍, ഇ. അമ്മദ് ഹാജി, സി.കെ ശശികുമാര്‍, രാജന്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു.

സിഎച്ച് സെന്റര്‍ പ്രതിനിധി ഹുസൈന്‍ ചെറുതുരുത്തി ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. ക്യാമ്പിന്റെ മുന്നോടിയായി സിഎച്ച് സെന്ററിന്റെയും പേരാമ്പ്ര സാലിന്‍സ് ഇന്‍സ്റ്റിട്യൂട്ടിന്റെയും സഹരണത്തില്‍ കൂത്താളി പഞ്ചായത്തില്‍ പതിനഞ്ചിടങ്ങളില്‍ വിവിധറെസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, ആശാ വര്‍ക്കാര്‍മാര്‍ എന്നിവരുടെ സഹകരണത്തില്‍ രണ്ടായിരത്തോളം പേര്‍ക്ക് കിഡ്‌നിരോഗ പ്രാഥമിക നിര്‍ണ്ണയ പരിശോധനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു.

ഈ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ ഇരുന്നൂറോളം പേര്‍ക്കാണ് മെഗാ ക്യാമ്പില്‍ വിദ്ഗ്ദ്ധ ടെസ്റ്റ് നടത്തിയത്. കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റല്‍ കാരുണ്യ ഹൃദയാലയം ചീഫ് ഡോക്ടര്‍ ജി.ഗിരീഷിന്റെ മേല്‍നോട്ടത്തില്‍ നൂറ്റി അമ്പതോളം പേര്‍ക്ക് വിദ്ഗ്ദ പരിശോധനയും, ഹൃദ് രോഗ നിര്‍ണ്ണയവും മെഗാക്യാമ്പില്‍ വെച്ച് നടത്തുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255028/mega-medical-camp-simultaneous-medical-examination-and-awareness-class-became-a-new-experience)