---
title: "എകെടിഎ ചക്കിട്ടപ്പാറ യൂണിറ്റ് സമ്മേളനം "
english_title: "AKTA Chakkittapara Unit Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255178/akta-chakkittapara-unit-conference"
published_at: "2024-12-10T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757e50aed4c7_all.jpg"
keywords: []
---

# എകെടിഎ ചക്കിട്ടപ്പാറ യൂണിറ്റ് സമ്മേളനം 

> **Lead Summary:** **ചക്കിട്ടപ്പാറ: **ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ചക്കിട്ടപ്പാറ യൂണിറ്റ് സമ്മേളനം നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ലക്ഷ്മണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ് കുട്ടി അധ്യക്ഷത വഹിച്ചു.

## Article Content

**ചക്കിട്ടപ്പാറ: **ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ചക്കിട്ടപ്പാറ യൂണിറ്റ് സമ്മേളനം നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ലക്ഷ്മണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ് കുട്ടി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എ.സി. ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ.എം. ഗോപാലന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി സജന ബാബു സംഘടനാ റിപ്പോര്‍ട്ടും ഏരിയാ ട്രഷറര്‍ പി. വിനോദന്‍ പുതിയ കമ്മിറ്റി പാനലും അവതരിപ്പിച്ചു. ഭാരവാഹികളായി ജോര്‍ജ്കുട്ടി പ്രസിഡന്റ്, എ.സി. ഗംഗാധരന്‍ സെക്രട്ടറി, കെ.എം. ഗോപാലന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255178/akta-chakkittapara-unit-conference)