---
title: "അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു"
english_title: "Applications are invited for the vacancy of Accredited Engineer at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255179/applications-are-invited-for-the-vacancy-of-accredited-engineer-at-koothali"
published_at: "2024-12-10T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757e719e0770_applya.jpg"
keywords: []
---

# അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** **കൂത്താളി **: കൂത്താളി ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**കൂത്താളി **: കൂത്താളി ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകര്‍ ഡിസംബര്‍ 13 ന് 11.00 മണിക്ക് ബയോഡാറ്റയും ഒറിജിനല്‍ രേഖകളും സഹിതം പഞ്ചായത്ത് ഹാളില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

യോഗ്യത: സിവില്‍ /അഗ്രികള്‍ച്ചറല്‍/ എഞ്ചിനീയറിംഗ് ഡിഗ്രി. ഇവരുടെ അഭാവത്തില്‍ 3 വര്‍ഷ പോളി ടെക്‌നിക്ക് ഡിപ്ലോമയും സര്‍ക്കാര്‍ മേഖലയില്‍ 5 വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ / 2 വര്‍ഷ ഡ്രാഫ്റ്റ്‌സ് മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ മേഖലയില്‍ 10 വര്‍ഷ പ്രവൃത്തി പരിചയവും ഉള്ളവരെ പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255179/applications-are-invited-for-the-vacancy-of-accredited-engineer-at-koothali)