---
title: "ശുചിത്വ മിഷന്‍ ശൗചാലയ ശുചിത്വ ഓഡിറ്റിങ്ങിന് തുടക്കം കുറിച്ചു"
english_title: "Sanitation Mission has started toilet hygiene auditing at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255223/sanitation-mission-has-started-toilet-hygiene-auditing-at-perambra"
published_at: "2024-12-10T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675805c5c499a_toilett.jpg"
keywords: []
---

# ശുചിത്വ മിഷന്‍ ശൗചാലയ ശുചിത്വ ഓഡിറ്റിങ്ങിന് തുടക്കം കുറിച്ചു

> **Lead Summary:** **പേരാമ്പ്ര: **ലോക ശൗചാലയ ദിനാചരണത്തിന്റെ ഭാഗമായി മാലിന്യമുക്തം ജനകീയ ക്യാമ്പയിനിന്റെ കീഴില്‍ ശുചിത്വ മിഷന്‍ ശൗചാലയ ശുചിത്വ ഓഡിറ്റിങ്ങിന് തുടക്കം കുറിച്ചു.

## Article Content

**പേരാമ്പ്ര: **ലോക ശൗചാലയ ദിനാചരണത്തിന്റെ ഭാഗമായി മാലിന്യമുക്തം ജനകീയ ക്യാമ്പയിനിന്റെ കീഴില്‍ ശുചിത്വ മിഷന്‍ ശൗചാലയ ശുചിത്വ ഓഡിറ്റിങ്ങിന് തുടക്കം കുറിച്ചു.

കോഴിക്കോട് ജില്ലയിലെ പൊതു, സ്വകാര്യ ശൗചാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ശുചിത്വ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നു.

ഡിസംബര്‍ 4 മുതല്‍ 10 വരെ, ജില്ലയിലെ പ്രധാന ടൗണുകളില്‍ 500 വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശൗചാലയങ്ങളുടെ വൃത്തിയും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി വിശദ്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കും.

ഈ പ്രവര്‍ത്തനങ്ങള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തിലും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ എന്‍എസ്എസ് സഹകരണത്തോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലുടനീളം ശൗചാലയങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കപ്പെടുന്നത്.

ഔദ്യോഗിക ഉദ്ഘാടനം പേരാമ്പ്രയില്‍ നടന്നു. ശുചിത്വ മിഷനും സികെജി കോളേജിന്റെ എന്‍എസ്എസ് ടീമും ചേര്‍ന്ന് നടത്തിയ ഉദ്ഘാടന ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ്  കോ-ഓര്‍ഡിനേറ്റര്‍ സി.കെ. സരിത് പദ്ധതി വിശദീകരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. ലിയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, ബ്ലോക്ക് ജിഇഒ ധന്യ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ്, ഡോ. കെ. ജസ്ലില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.പി. ഷൈനി, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255223/sanitation-mission-has-started-toilet-hygiene-auditing-at-perambra)