---
title: " വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്; പ്രതിഷേധവുമായി പേരാമ്പ്ര പഞ്ചായത്ത് മുസ്ലീം ലീഗ്"
english_title: "Increase in electricity charges; Perambra Panchayat Muslim League with protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255236/increase-in-electricity-charges-perambra-panchayat-muslim-league-with-protest"
published_at: "2024-12-10T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675812f280207_cpa.jpg"
keywords: []
---

#  വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്; പ്രതിഷേധവുമായി പേരാമ്പ്ര പഞ്ചായത്ത് മുസ്ലീം ലീഗ്

> **Lead Summary:** **പേരാമ്പ്ര :** വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലീം കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര :** വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലീം കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വ്വഹിച്ചു.

ദീര്‍ഘകാല കരാറിലേര്‍പ്പെട്ട നാലോളം കമ്പനികളെ വൈദ്യുതി കരാറില്‍ നിന്ന് ഒഴിവാക്കിയതില്‍ വകുപ്പ് മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

ഇ. ഷാഹി അധ്യക്ഷത വഹിച്ചു. പുതുകുടി അബ്ദുറഹിമാന്‍, ടി.പി മുഹമ്മദ്, സി.പി ഹമിദ്, സി.മൊയ്തു, പി.കെ. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി റസാക്ക് സ്വാഗതവും ആര്‍.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.

പ്രകടനത്തിന് കെ.സി മുഹമ്മദ്, പി.കെ റഹീം, വീര്‍ക്കണ്ടി മൊയ്തു, കക്കാട്ട് റാഫി, ടി.സി മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255236/increase-in-electricity-charges-perambra-panchayat-muslim-league-with-protest)