---
title: "ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിലെ റിസര്‍വോയറില്‍ സൗരോര്‍ജ ബോട്ട് സര്‍വീസ് ആരംഭിക്കുന്നു"
english_title: "Solar boat service starts at Peruvannamoozhi Reservoir, a major tourist destination in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25526/solar-boat-service-starts-at-peruvannamoozhi-reservoir-a-major-tourist-destination-in-the-district"
published_at: "2022-02-10T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204a69ee7b7b_0000 WATERMARK.jpg"
keywords: []
---

# ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിലെ റിസര്‍വോയറില്‍ സൗരോര്‍ജ ബോട്ട് സര്‍വീസ് ആരംഭിക്കുന്നു

> **Lead Summary:** ** ചക്കിട്ടപാറ: **ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിലെ റിസര്‍വോയറില്‍ സൗരോര്‍ജ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ നടപടി പുരോഗമിക്കുന്നു. ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമില്‍ ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ടൂറിസ്റ്റുകള്‍ക്ക് ബോട്ടിങ് ഏര്‍പ്പെടുത്തുന്നത്.

## Article Content

** ചക്കിട്ടപാറ: **ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിലെ റിസര്‍വോയറില്‍ സൗരോര്‍ജ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ നടപടി പുരോഗമിക്കുന്നു. ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമില്‍ ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ടൂറിസ്റ്റുകള്‍ക്ക് ബോട്ടിങ് ഏര്‍പ്പെടുത്തുന്നത്.

ബോട്ട് സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബോട്ടിങ് ആരംഭിക്കുന്നതിന് ജലസേചന വകുപ്പ് സഹകരണ ബാങ്കുമായി കരാര്‍ വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.

3 കോടിയോളം രൂപ ചെലവഴിച്ചുള്ള ടൂറിസ്റ്റ് കേന്ദ്രം നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണ് ബോട്ടിങ് കൂടി ആരംഭിക്കുന്നതോടെ കൂടുതല്‍ വിനോദ സഞ്ചാരികളെ പെരുവണ്ണാമൂഴിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ടും 10 പേര്‍ക്ക് യാത്ര ചെയ്യാവുന്ന മറ്റൊരു സൗരോര്‍ജ ബോട്ടുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്.

2 ബോട്ടുകള്‍ പെരുവണ്ണാമൂഴി റിസര്‍വോയര്‍ മേഖലയില്‍ ട്രയല്‍ യാത്ര നടത്തി. രണ്ടാം ഘട്ടത്തില്‍ കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലും ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ നടന്നു വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25526/solar-boat-service-starts-at-peruvannamoozhi-reservoir-a-major-tourist-destination-in-the-district)