---
title: "റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; വടകര സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Car accident while filming the reels; A tragic end for a native of Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255320/car-accident-while-filming-the-reels-a-tragic-end-for-a-native-of-vadakara"
published_at: "2024-12-10T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675878938788b_reeell.JPG"
keywords: []
---

# റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; വടകര സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം.

വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റിയ വാഹനം ആല്‍വിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡിഫന്റര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുന്നതും ചെയ്സ് ചെയ്യുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. അപകടമുണ്ടായതിന് പിന്നാലെ സുഹൃത്തുക്കള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായായിരുന്നു. പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. ആല്‍വിന്റെ മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. രണ്ട് വര്‍ഷം മുന്‍പാണ് ആല്‍വിന്റെ കിഡ്നിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞത്. ആല്‍വിന്‍ വീഡിയോഗ്രാഫര്‍ ആണ്. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെയും ബിന്ദുവിന്റെയും ഏക മകനാണ് ആല്‍വിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255320/car-accident-while-filming-the-reels-a-tragic-end-for-a-native-of-vadakara)