---
title: "കുത്താളി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക നഴ്‌സറി പ്രവര്‍ത്തനം ഏറ്റെടുത്തു "
english_title: "Kuthali Grama Panchayat has taken over the operation of an agricultural nursery under the Employment Guarantee Scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25554/kuthali-grama-panchayat-has-taken-over-the-operation-of-an-agricultural-nursery-under-the-employment-guarantee-scheme"
published_at: "2022-02-10T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204bf9dbbed0_0000 WATERMARK.jpg"
keywords: []
---

# കുത്താളി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക നഴ്‌സറി പ്രവര്‍ത്തനം ഏറ്റെടുത്തു 

> **Lead Summary:** ** കുത്താളി:** കുത്താളി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക നഴ്‌സറി പ്രവര്‍ത്തനം ഏറ്റെടുത്തു. ജൂണ്‍ ഒന്നിന് ലോക പരിസ്ഥിതി ദിനത്തില്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷ തൈകള്‍ വിതരണം നല്‍കുക എന്ന ഉദ്ദേശത്തോടെ പ്രവൃത്തി ആരംഭിച്ചു.

## Article Content

** കുത്താളി:** കുത്താളി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക നഴ്‌സറി പ്രവര്‍ത്തനം ഏറ്റെടുത്തു. ജൂണ്‍ ഒന്നിന് ലോക പരിസ്ഥിതി ദിനത്തില്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷ തൈകള്‍ വിതരണം നല്‍കുക എന്ന ഉദ്ദേശത്തോടെ പ്രവൃത്തി ആരംഭിച്ചു.

ആദ്യ ഘട്ടത്തില്‍ 3500 തൈകള്‍ നട്ട് വളര്‍ത്തുന്ന വിത്ത് നടീല്‍ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി മുഖ്യ അതിഥിയായി.

ഗ്രാമ പഞ്ചായത്ത് അംഗം കെ.പി. സജീഷ്, സെക്രട്ടറി ഷാജി എം. സ്റ്റീഫന്‍, കൃഷി ഓഫീസര്‍ എസ്.ഡി. അമല്‍ വിഇഒ മാരായ ഒ.കെ. സവിത, ധന്യ മാധവന്‍, തൊഴിലുറപ്പ് തൊഴിലാളികളായ വി.പി. ബിന്ദു, അസ്സന്‍, നാരായണന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തൊഴിലുറപ്പ് എഇ ബി.ടി. ശരത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിഡിഎസ് വൈസ് ചെയര്‍ പേഴ്‌സണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25554/kuthali-grama-panchayat-has-taken-over-the-operation-of-an-agricultural-nursery-under-the-employment-guarantee-scheme)