---
title: "വ്യാപാരിമിത്ര കുടുംബസംഗമം ഡിസംബര്‍ 14 ന് "
english_title: "Business friends family reunion on 14th December at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255676/business-friends-family-reunion-on-14th-december-at-perambra"
published_at: "2024-12-12T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675aaa5b7d2c5_appp.jpg"
keywords: []
---

# വ്യാപാരിമിത്ര കുടുംബസംഗമം ഡിസംബര്‍ 14 ന് 

> **Lead Summary:** **പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14 ന് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വച്ച് വ്യാപാരിമിത്ര കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. പ്രസിഡണ്ട് സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

## Article Content

**പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14 ന് പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വച്ച് വ്യാപാരിമിത്ര കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. പ്രസിഡണ്ട് സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

കെഎസ്‌വിവിഎസ് സംസ്ഥാന കമ്മിറ്റി അംഗം സി.കെ വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. വ്യാപാരിമിത്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രാധാന്യവും പ്രത്യേകതയും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും വിശദമാക്കുന്നു. ഇതോടൊപ്പം മെഡിക്കല്‍ പരിശോധനയും ഉണ്ടായിരിക്കും.

വ്യാപാരിമിത്ര അംഗത്വ വിതരണോദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം അബ്ദുള്‍ ഗഫൂര്‍ രാജധാനിയും ഡയറി വിതരണോദ്ഘാടനം കെഎസ്‌വിവിഎസ് ഏരിയ സെക്രട്ടറി ബി.എം മുഹമ്മദും നിര്‍വ്വഹിക്കും.

ജില്ലാ കമ്മിറ്റി അംഗം രാമചന്ദ്രന്‍ ഗുഡ്വില്‍, ഏരിയ പ്രസിഡണ്ട് എ.എം കുഞ്ഞിരാമന്‍, വനിതാ സമിതി ജില്ലാ സെക്രട്ടറി എ.പി ശ്രീജ, വനിതാ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് നിര്‍മല സജീവ്, പ്രസിഡണ്ട് പേരാമ്പ്ര നോര്‍ത്ത് വി.കെ ഭാസ്‌കരന്‍, സെക്രട്ടറി പേരാമ്പ്ര നോര്‍ത്ത് സത്യന്‍ സ്‌നേഹ, ട്രഷറര്‍ പേരാമ്പ്ര നോര്‍ത്ത് വി. ശ്രീനി എന്നിവര്‍ സംസാരിക്കും. സെക്രട്ടറി ഷാജു ഹൈലൈറ്റ് സ്വാഗതവും ട്രഷറര്‍ ഷാഹുല്‍ ഹമീദ് നന്ദിയും പറയും. കൂടാതെ കുട്ടികളുടെ കലാപരിപാടിയും മജീഷ് കാരയാടിന്റെ. സംഗീതവിരുന്നും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255676/business-friends-family-reunion-on-14th-december-at-perambra)