---
title: "തെരുവ് നായ ശല്യം; നടപടി സ്വീകരിക്കണമെന്ന് പ്രസൂണ്‍ കല്ലോട്"
english_title: "Stray dog ​​harassment; Prasoon tells Kal to take action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255910/stray-dog-harassment-prasoon-tells-kal-to-take-action"
published_at: "2024-12-13T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bd4a845e89_presoon.jpg"
keywords: []
---

# തെരുവ് നായ ശല്യം; നടപടി സ്വീകരിക്കണമെന്ന് പ്രസൂണ്‍ കല്ലോട്

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്ര പട്ടണത്തില്‍ തെരുവ് നായ്ക്കളുടെ ശല്യംകൂടുന്നു. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രസൂണ്‍ കല്ലോട്.

## Article Content

**പേരാമ്പ്ര** : പേരാമ്പ്ര പട്ടണത്തില്‍ തെരുവ് നായ്ക്കളുടെ ശല്യംകൂടുന്നു. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രസൂണ്‍ കല്ലോട്.

പേരാമ്പ്ര ബസ് സ്റ്റാന്റ്  പരിസരം, മാര്‍ക്കറ്റ്, താലൂക്ക് ആശുപത്രി പരിസര പ്രദേശങ്ങളിലും കാല്‍നാട യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സംവിധാനമുണ്ടാകണം.

കഴിഞ്ഞ ദിവസങ്ങളില്‍ 11 പേര്‍ക്ക് കടിയേറ്റിരുന്നു. നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്.

തെരുവുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നടത്തണമെന്നും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്നും പ്രസൂണ്‍ കല്ലോട് അധികാരികളോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255910/stray-dog-harassment-prasoon-tells-kal-to-take-action)