---
title: "ട്രോമകെയര്‍ വളണ്ടിയര്‍ പരിശീലനം നാളെ പേരാമ്പ്രയില്‍"
english_title: "Traumacare volunteer training tomorrow in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255925/traumacare-volunteer-training-tomorrow-in-perambra"
published_at: "2024-12-13T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bdd4b8f987_TRUAMA.JPG"
keywords: []
---

# ട്രോമകെയര്‍ വളണ്ടിയര്‍ പരിശീലനം നാളെ പേരാമ്പ്രയില്‍

> **Lead Summary:** **പേരാമ്പ്ര:** അപകടങ്ങളും അത്യാഹിതങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ സമൂഹത്തില്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. പരിശീലനമില്ലാത്ത പൊതു ജനങ്ങളുടെ ഇടപെടലുകള്‍ അപകടം പറ്റിയവര്‍ക്ക് പരിക്കിനെക്കാള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാവുന്നുണ്ട്.

## Article Content

**പേരാമ്പ്ര:** അപകടങ്ങളും അത്യാഹിതങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ സമൂഹത്തില്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. പരിശീലനമില്ലാത്ത പൊതു ജനങ്ങളുടെ ഇടപെടലുകള്‍ അപകടം പറ്റിയവര്‍ക്ക് പരിക്കിനെക്കാള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാവുന്നുണ്ട്.

സമൂഹത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്രയിലെ ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റ് വളണ്ടിയര്‍ പരിശീലനം നല്‍കുന്നു. വിദഗ്ദരായ പരിശീലകരുടെ ശിക്ഷണത്തില്‍ നാളെ കാലത്ത് 9.30 മുതല്‍ പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ വെച്ചാണ് പരിശീലന പരിപാടി നടത്തുന്നത്.

ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റ് നടത്തുന്ന 24-ാ മത് വളണ്ടിയര്‍ പരിശീലനമാണിത്. പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഐഡി കാര്‍ഡ്, ഭക്ഷണ ചിലവ് എന്നതിനായി 200 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി നാളെ കാലത്ത് 9 മണിക്ക് സില്‍വര്‍ കോളെജില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255925/traumacare-volunteer-training-tomorrow-in-perambra)