---
title: "വാര്‍ഷിക പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു"
english_title: "Annual activity calendar released at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255935/annual-activity-calendar-released-at-arikkulam"
published_at: "2024-12-13T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675be7ddd5c66_arikkulam.jpg"
keywords: []
---

# വാര്‍ഷിക പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു

> **Lead Summary:** **അരിക്കുളം:** അടുത്ത വര്‍ഷത്തേക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന കലണ്ടറോഡ്കൂടിയുള്ള ഡയറി പുറത്തിറക്കി അരിക്കുളം മണ്ഡലം കെഎസ്എസ്പിഎ.

## Article Content

**അരിക്കുളം:** അടുത്ത വര്‍ഷത്തേക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന കലണ്ടറോഡ്കൂടിയുള്ള ഡയറി പുറത്തിറക്കി അരിക്കുളം മണ്ഡലം കെഎസ്എസ്പിഎ.

വാര്‍ഷിക കലണ്ടറും ഡയറിയും ഡിസിസി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ പ്രകാശനം ചെയ്തു. വനിതാ ഫോറം കണ്‍വീനര്‍ കെ.വല്ലീ ദേവി പ്രവീണ്‍ കുമാറില്‍ നിന്നും കലണ്ടര്‍ ഏറ്റുവാങ്ങി.

മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ. മധു കൃഷ്ണന്‍, കെഎസ്എസ്പിഎ മണ്ഡലം പ്രസിഡണ്ട് സത്യന്‍ തലയഞ്ചേരി, സെക്രട്ടറി സി. മോഹന്‍ദാസ്, വി.വി.എം ബഷീര്‍, രാമചന്ദ്രന്‍ നീലാംബരി, കെ. അഷറഫ്, എ. രഘുനാഥ്, എം. രാമാനന്ദന്‍, രാജന്‍ കാരയാട്, വി ബാലാമണി, പി.ശശി, കെ കുഞ്ഞി മായന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255935/annual-activity-calendar-released-at-arikkulam)