---
title: "എലത്തൂര്‍ ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച"
english_title: "Guest Instructor Interview at Elathur Govt. ITI on Monday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255989/guest-instructor-interview-at-elathur-govt-iti-on-monday"
published_at: "2024-12-13T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c1d5f322d5_iINTERVIEW.JPG"
keywords: []
---

# എലത്തൂര്‍ ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച

> **Lead Summary:** **കോഴിക്കോട്**:പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐടിഐകളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

## Article Content

**കോഴിക്കോട്**:പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐടിഐകളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

. ഗവ. ഐടിഐ എലത്തൂര്‍ കോഴിക്കോട്, ഗവ. ഐടിഐ പാണ്ടിക്കാട് മലപ്പുറം ജില്ല, ഗവ. ഐടിഐ കേരളാധീശ്വരപുരം മലപ്പുറം ജില്ല എന്നീ സ്ഥാപനങ്ങളിലാണ് അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകള്‍ ഉള്ളത്. ഓരോ ഐടിഐകളിലും ഓരോ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2024-25 അധ്യയന വര്‍ഷത്തില്‍ നിശ്ചിത കാലയളവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം

. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 16 തിങ്കളാഴ്ച കാലത്ത് 10.30 മണിക്ക് കോഴിക്കോട് എലത്തൂര്‍ ഗവ. ഐടിഐ യില്‍ നടത്തും. ഏതെങ്കിലും ട്രേഡില്‍ ഗവ. അംഗീകൃത മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഒഴികെ) ആണ് മിനിമം യോഗ്യത. വേതനം മണിക്കൂര്‍ നിരക്കില്‍ പ്രതിദിനം പരമാവധി 945 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാററയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495- 2371451, 0495-2461898.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255989/guest-instructor-interview-at-elathur-govt-iti-on-monday)