---
title: "എല്ലാ വിഭാഗം ജനങ്ങളുടെയും കടങ്ങള്‍ക്ക് പലിശ ഇളവ് അനുവദിക്കണം; കേരളാ കോണ്‍ഗ്രസ് (എം)"
english_title: "Interest relief should be allowed for the debts of all sections of the people; Kerala Congress (M)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25603/interest-relief-should-be-allowed-for-the-debts-of-all-sections-of-the-people-kerala-congress-m"
published_at: "2022-02-10T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204ebc0b691a_0000 WATERMARK.jpg"
keywords: []
---

# എല്ലാ വിഭാഗം ജനങ്ങളുടെയും കടങ്ങള്‍ക്ക് പലിശ ഇളവ് അനുവദിക്കണം; കേരളാ കോണ്‍ഗ്രസ് (എം)

> **Lead Summary:** ** കായണ്ണ:** സംസ്ഥാനത്തെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കാര്‍ഷിക, വ്യാപാര, വ്യവസായ, തൊഴില്‍ മേഘലകളില്‍ പ്രതിസന്ധി അനുഭവിക്കുന്ന എല്ലാവര്‍ക്കും വായ്പാ പലിശ ഇളവ് അനുവധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം കായണ്ണ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് സമ്മേളനം ഉത്ഘാടനം ചെയ്തു.

## Article Content

** കായണ്ണ:** സംസ്ഥാനത്തെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കാര്‍ഷിക, വ്യാപാര, വ്യവസായ, തൊഴില്‍ മേഘലകളില്‍ പ്രതിസന്ധി അനുഭവിക്കുന്ന എല്ലാവര്‍ക്കും വായ്പാ പലിശ ഇളവ് അനുവധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം കായണ്ണ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് സമ്മേളനം ഉത്ഘാടനം ചെയ്തു.

എന്‍.പി. ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. നാരായണന്‍, കെ.എം. പോള്‍സണ്‍, നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൂവ്വത്തിങ്കല്‍, യൂത്ത് ഫ്രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി. സനീഷ്, കെ.കെ. സന്തോഷ്, കെ.പി. സതീശന്‍, ഷാജു അറക്കല്‍, എ.സി. രമേശ്, വിനോദ് കിഴക്കയില്‍, സനിഷ് ജെയിംസ്, കെ.പി. രവി, കെഎസ്‌സി(എം) ജില്ലാ പ്രസിഡന്റ് എന്‍. നവ്യ, എം.പി. മനോജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25603/interest-relief-should-be-allowed-for-the-debts-of-all-sections-of-the-people-kerala-congress-m)