---
title: "ചക്കിട്ടപാറ ശാന്തി പാലിയേറ്റീവ് കെയറിനു വഴിയായി"
english_title: "Chakkittapara Shanti Paved Way For Palliative Care"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/256044/chakkittapara-shanti-paved-way-for-palliative-care"
published_at: "2024-12-13T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c4ca7826b9_shanthi.png"
keywords: []
---

# ചക്കിട്ടപാറ ശാന്തി പാലിയേറ്റീവ് കെയറിനു വഴിയായി

> **Lead Summary:** **ചക്കിട്ടപാറ: **മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി ഡ്രൈനേജ് നിര്‍മ്മിച്ചപ്പോള്‍ പ്രവേശന മാര്‍ഗം അടഞ്ഞ ചക്കിട്ടപാറ ശാന്തി പാലിയേറ്റീവ് കെയറിന് വഴിയായി.

## Article Content

**ചക്കിട്ടപാറ: **മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി ഡ്രൈനേജ് നിര്‍മ്മിച്ചപ്പോള്‍ പ്രവേശന മാര്‍ഗം അടഞ്ഞ ചക്കിട്ടപാറ ശാന്തി പാലിയേറ്റീവ് കെയറിന് വഴിയായി.

ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിന് മുന്നില്‍ പരാതി എത്തുകയും അടിയന്തരമായി വഴി നിര്‍മ്മിക്കാന്‍ സമിതി നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് മണ്ണിട്ടുയര്‍ത്തി താല്‍ക്കാലിക വഴി നിര്‍മ്മിച്ചു നല്‍കിയത്.

പാലിയേറ്റീവ് കെയറില്‍ എത്തുന്ന രോഗികള്‍ക്കും വയോജനങ്ങള്‍ക്കും ഇത് വളരെ ഉപകാരമായി. മുമ്പ് കുത്തനെ ചാരിയ ഒരു പലക ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിലൂടെ കയറാനും ഇറങ്ങാനും വയോജനങ്ങളും രോഗികളും പര സഹായം തേടിയിരുന്നു. ഇപ്പോള്‍ ഇതിന്അറുതിയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/256044/chakkittapara-shanti-paved-way-for-palliative-care)