---
title: "    കലോത്സവത്തിന് ഭക്ഷണപന്തല്‍  ഒരുക്കിയ ശ്രദ്ധേയ ക്ഷേത്രകമ്മിറ്റിക്ക്ഉപഹാരം നല്‍കി"
english_title: "    Food pandal for kalolsavam  A gift was given to the remarkable temple committee set up"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/256048/food-pandal-for-kalolsavam-a-gift-was-given-to-the-remarkable-temple-committee-set-up"
published_at: "2024-12-13T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c51fc736eb_food_.png"
keywords: []
---

#     കലോത്സവത്തിന് ഭക്ഷണപന്തല്‍  ഒരുക്കിയ ശ്രദ്ധേയ ക്ഷേത്രകമ്മിറ്റിക്ക്ഉപഹാരം നല്‍കി

> **Lead Summary:** **

## Article Content

**

പേരാമ്പ്ര: **നവംബര്‍ 11, 12, 13, 14 തിയ്യതികളില്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറിസ്‌കൂളില്‍ നടന്ന ഉപജില്ല കലോത്സവത്തിന് ഭക്ഷണപന്തല്‍ ഒരുക്കിയ വെള്ളിയൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്ര കമ്മിറ്റിയെ അഭിനന്ദിക്കുകയും പിടിഎ കമ്മറ്റിയുടെ സ്‌നേഹോപഹാരമായി ക്ഷേത്ര ഓഫീസിലേക്ക് ആവശ്യമായ കസേര നല്‍കി.

പതിനായിരത്തിലധികം ആളുകള്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കിയും, വര്‍ണ ശമ്പളമാക്കിയും കലോത്സവം സംഘാടനമികവ് കൊണ്ട് പ്രശംസ നേടിയിരുന്നു. ജനകീയ പങ്കാളിത്തത്തോട്കൂടിയുള്ള വിഭവ സമാഹരണവും കൃത്യസമയം പാലിച്ചു കൊണ്ടുള്ള മത്സരങ്ങളും വര്‍ണശബളമായ ഘോഷയാത്രയും, സാംസ്‌കാരിക സദസ്സും വിവിധ കമ്മറ്റികളുടെ ഏകോപനവും മേളമികവുറ്റതാക്കി.

മാനേജര്‍ എ.വി. അബ്ദുള്ള സ്‌നേഹോപഹാരം നല്‍കി. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് എസ്. രമേശന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ. സമീര്‍, എച്ച്.എം. ഇന്‍ചാര്‍ജ് ടി.കെ. റാബിയ, മാനേജ്‌മെന്റ് പ്രതിനിധികളായ ടി. മുഹമ്മദ് ടി അബ്ദുസ്സലാം പി.ടി.എ,വൈസ് പ്രസിഡണ്ട് ഇ.കെ. സുരേഷ് സ്റ്റാഫ് സെക്രട്ടറി പി.എം. ബഷീര്‍, എ.പി.അസീസ്, വി.എം. അഷറഫ്, ഇ.ടി ഹമീദ്,അഡ്വ എം.കെ. സജീവന്‍ എം.പി.ടി.എ. പ്രസിഡണ്ട് ഹൈറുന്നിസ വി.കാ സിം സി.കെ. മുജീബ്, ഗുലാം മുഹമ്മദ്, കെ.സഹീര്‍ പി.സി. മുഹമ്മദ് സിറാജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/256048/food-pandal-for-kalolsavam-a-gift-was-given-to-the-remarkable-temple-committee-set-up)