പേരാമ്പ്രയിലെ പ്രധാന എംഡിഎംഎ വില്‍പനക്കാരന്‍ പൊലീസിന്റെ പിടിയില്‍

പേരാമ്പ്രയിലെ പ്രധാന എംഡിഎംഎ വില്‍പനക്കാരന്‍ പൊലീസിന്റെ പിടിയില്‍
Dec 14, 2024 10:18 AM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയിലെ പ്രധാന എംഡിഎംഎ ലഹരി വില്‍പനക്കാരനും സഹോദരനും പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര പുറ്റം പൊയില്‍ താമസിക്കുന്ന ചേനോളി സ്വദേശി കണിക്കുളങ്ങര യു.എം അഫ്‌നാജ് എന്ന ചിമ്പി, സഹോദരന്‍ യു.എം മുഹസിന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐ ഷമീറും സംഘവും ഇവരുടെ കാറിന് കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഉടന്‍ ഇവരെ പിന്‍തുടരുകയും ചെയ്തു.

ഇവരുടെ സ്ഥിരം താവളമായ ലാസ്റ്റ് കല്ലോടുള്ള കേദാരം കാര്‍ വര്‍ക് ഷോപ്പിലേക്ക് പ്രതികള്‍ കാര്‍ ഓടിച്ചു കയറ്റിയത്. പിന്നാലെ പൊലീസും സ്ഥലത്തെത്തി. പൊലീസുമായി ബലപ്രയോഗം നടത്തിയ സഹോദരന്‍മാരെ എസ്‌ഐ ഷമീറും പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധസ്‌ക്വാഡും ചേര്‍ന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ 6 ഗ്രാമോളം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പ്രതി സ്ഥിരമായി വന്‍തോതില്‍ എംഡിഎംഎ വില്‍പന നടത്തുന്നയാളാണെന്നും നിരവധി സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇയാള്‍ എംഡിഎംഎ വിതരണം ചെയ്യാറുണ്ടെന്നും, നിരവധി ചെറുപ്പക്കാരെ ലഹരിക്ക് അടിമയാക്കി ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തപ്പെട്ടിട്ടുണ്ടെന്നും, ലഹരി വിറ്റ് ഇവര്‍ ആര്‍ഭാട ജീവിതം നയിക്കുകയാണെന്നും നാട്ടുകാര്‍ക്ക് നേരത്തേ പരാതിയുണ്ടായിരുന്നു.

പേരാമ്പ്ര സ്റ്റേഷന്‍ പരിധിയിലും പുറത്തും പിടിക്കപ്പെടുന്ന ഓരോ എംഡിഎംഎ കേസിലെയും പ്രതികള്‍ അഫ്‌നാജ് എന്ന ചിമ്പിയില്‍ നിന്നാണ് എംഡിഎംഎ വാങ്ങുന്നത് എന്ന് പൊലീസിനെ അറിയിച്ചിരുന്നു. വാടക വീടുകളില്‍ മാറി മാറി താമസിച്ചും മൊബൈല്‍ നമ്പര്‍ മാറ്റിയും ദിവസവും കാറുകള്‍ മാറ്റി മാറ്റി ഉപയോഗിച്ചും പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. ചെറിയ ഇരുമ്പു ബോക്‌സിലാണ് ഇയാള്‍ സ്ഥിരമായി എംഡിഎംഎ സൂക്ഷിക്കുന്നതെന്നും പൊലീസും എക്‌സൈസും പിടിക്കുന്ന സമയത്ത് ഇയാള്‍ ഇത് ദൂരേയ്ക്ക് വലിച്ചെറിയുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.

ഒരു വര്‍ഷത്തോളമായി ഇയാളെ നിരീക്ഷിച്ചു വരികയാണെന്നും, പൊലീസിന് സ്ഥിരം തലവേദനയായ, നിരവധി ക്രിമിനല്‍ കേസിലും കളവ് കേസിലുമുള്‍പ്പെട്ടയാളാണ് അഫ്‌നാജ് എന്ന ചിമ്പിയെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.



`The main MDMA seller in Perambra is in the custody of the police

Next TV

Related Stories
ടി.കെ. അബ്ദുല്ല സ്മാരക അഖില കേരള പ്രസംഗ മത്സരം ഡിസംബര്‍ 28 ന്

Dec 14, 2024 03:31 PM

ടി.കെ. അബ്ദുല്ല സ്മാരക അഖില കേരള പ്രസംഗ മത്സരം ഡിസംബര്‍ 28 ന്

പ്രഗല്‍ഭ വാഗ്മിയും ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീറും, കുറ്റ്യാടി കോളജ് ഓഫ് ഖുര്‍ആന്‍ സ്ഥാപക മെംബറുമായിരുന്ന...

Read More >>
കേരളത്തിലെ ദുരിത ബാധിതരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്; ടി.ജെ ആഞ്ചലോസ്

Dec 14, 2024 03:11 PM

കേരളത്തിലെ ദുരിത ബാധിതരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്; ടി.ജെ ആഞ്ചലോസ്

ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും വയനാടിന് അധിക സഹായമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്...

Read More >>
 റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി

Dec 14, 2024 02:04 PM

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി

ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്ക് വെള്ളിയാഴ്ച രാവിലെ കീര്‍ത്തിതിയേറ്റര്‍...

Read More >>
സംസ്‌കൃത സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി ഒഴിവുകള്‍

Dec 14, 2024 01:06 PM

സംസ്‌കൃത സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി ഒഴിവുകള്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചതായി പബ്ലിക് റിലേഷന്‍സ്...

Read More >>
പ്രസവത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്ന യുവതി മരിച്ചു

Dec 14, 2024 11:49 AM

പ്രസവത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്ന യുവതി മരിച്ചു

മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പുനൂര്‍ പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന (23) ആണ്...

Read More >>
വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയ  സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധം നടന്നു

Dec 13, 2024 09:09 PM

വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധം നടന്നു

പേരാമ്പ്ര വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി പേരാമ്പ്ര...

Read More >>
Top Stories










Entertainment News