വടകര: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി. കോട്ടക്കല്‍ സ്വദേശി റിയാസിന്റെ ബൈക്കാണ് മോഷണം പോയത്.
കെഎല്‍ 56-6390 നമ്പര്‍ ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈക്ക് വെള്ളിയാഴ്ച രാവിലെ കീര്‍ത്തിതിയേറ്റര്‍ ഭാഗത്തേക്കുള്ള റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാത്രി തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിയുന്നത്.
റിയാസ് വടകര പൊലീസില്‍ പരാതി നല്‍കി. കണ്ടുകിട്ടുന്നവര്‍ 0496 2524206, 9633219167 എന്ന നമ്പറില്‍ ബന്ധപ്പെടുക.
A bike parked in the railway station area was stolen at vadakara