---
title: "ടി.കെ. അബ്ദുല്ല സ്മാരക അഖില കേരള പ്രസംഗ മത്സരം ഡിസംബര്‍ 28 ന്"
english_title: "TK Abdullah Memorial All Kerala Speech Competition on 28th December"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/256216/tk-abdullah-memorial-all-kerala-speech-competition-on-28th-december"
published_at: "2024-12-14T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d588c955c7_asdw.JPG"
keywords: []
---

# ടി.കെ. അബ്ദുല്ല സ്മാരക അഖില കേരള പ്രസംഗ മത്സരം ഡിസംബര്‍ 28 ന്

> **Lead Summary:** **കുറ്റ്യാടി:** പ്രഗല്‍ഭ വാഗ്മിയും ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീറും, കുറ്റ്യാടി കോളജ് ഓഫ് ഖുര്‍ആന്‍ സ്ഥാപക മെംബറുമായിരുന്ന ടി.കെ. അബ്ദുല്ലയുടെ സ്മരണക്ക് കോളജ് വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കായ് അഖില കേരള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**കുറ്റ്യാടി:** പ്രഗല്‍ഭ വാഗ്മിയും ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീറും, കുറ്റ്യാടി കോളജ് ഓഫ് ഖുര്‍ആന്‍ സ്ഥാപക മെംബറുമായിരുന്ന ടി.കെ. അബ്ദുല്ലയുടെ സ്മരണക്ക് കോളജ് വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കായ് അഖില കേരള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

കുറ്റ്യാടി കോളജ് ഓഫ് ഖുര്‍ആനില്‍ നടത്തിവരുന്ന അഖില കേരള പ്രസംഗ മത്സരത്തിന്റെ സീസണ്‍ മൂന്ന് ഡിസംബര്‍ 28 ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്നതാണ്. കേരളത്തിലെ മികച്ച യുവ പ്രസംഗകരെ കണ്ടെത്താനുള്ള മത്സരത്തിന്റെ ഈ വര്‍ഷത്തെ വിഷയം 'ഇസ്‌ലാമോ ഫോബിയ കേരളീയ സമൂഹത്തില്‍' എന്നതാണ്.

ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ, സ്വകാര്യ മേഖലകളിലുള്ള കോളജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ 99461 97445 സമീര്‍ ബാപ്പറ്റ എന്ന നമ്പറില്‍ വിളിക്കുക.

ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 10,000, 7,500, 5,000 രൂപയുടെ ക്യാഷ് അവാര്‍ഡും മൊമെന്റോയും പ്രശസ്തിപത്രവും നല്‍കുന്നതാണ്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ടി.കെ. സ്മാരക പ്രഭാഷണവും സമ്മാനദാനവും ജനുവരി 25 ന് വൈകീട്ട് നാലിന് കുല്ലിയത്തുല്‍ ഖുര്‍ആന്‍ കാമ്പസില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/256216/tk-abdullah-memorial-all-kerala-speech-competition-on-28th-december)