കോഴിക്കോട്: പ്രകൃതി ആവോളം അറിഞ്ഞനുഗ്രഹിച്ച പ്രശാന്തമായ മുതുകുന്നു മലയില്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ മണ്ണ് ഖനനം ആരംഭിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ ഖനനം തടയാതിരിക്കാന്‍ നേഷണല്‍ ഹൈവേയ്ക്ക് മണ്ണ് നിറയ്ക്കാന്‍ എന്ന പേരില്‍ വാഗഡ് എന്ന കമ്പനിയുമായി ഉടമ്പടി ചെയ്താണ് മലയിടിക്കല്‍ ആരംഭിച്ചത്.
വക്ക എന്ന പേരില്‍ രൂപികരിച്ച കമ്പനി മുതുകുന്നു മലയുടെ മുകളില്‍ വാങ്ങിയ 15 ഏക്കര്‍ സ്ഥലത്ത് റിസോര്‍ട്ട് ഒരുക്കുവാന്‍ വേണ്ടിയാണ് ഖനനം ആരംഭിച്ചത്. 7000 ക്യുബിക് അടി വലുപ്പമുള്ള ടോറസ് ലോറികളിലാണ് ഇപ്പോള്‍ മണ്ണ് നീക്കം നടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇത്തരം ഇരുപതോളം ലോറികള്‍ എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.വക്കാ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മലയുടെ മുകള്‍ ഭാഗത്ത് പത്ത് ഏക്കറോളം മുഴുവനായും നിരപ്പാക്കുമെന്ന് അറിയുന്നു. ഇത് നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിദഗ്ദാഭിപ്രായം.
മുതുകുന്നു മലയുടെ സമീപത്ത് നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിലായിധാരാളം കുടുംബങ്ങള്‍ ഇടതിങ്ങി താമസിക്കുന്നുണ്ട്. അധികാരികള്‍ നിസ്സംഗത തുടര്‍ന്നാല്‍ കിണറുകളിലെ നീരുറവ പോലും വറ്റാനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാകാനും വയനാട് മോഡല്‍ ദുരന്തം ഏറ്റുവാങ്ങാനും നാം അധിക കാലം കാത്തിരിക്കേണ്ടി വരില്ല.ജലജീവന്‍ മിഷന്റെ 20 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയില്‍ നിര്‍മ്മിച്ചു വരുന്ന വാട്ടര്‍ ടാങ്കിനും മണ്ണ് ഖനനം പ്രതിസന്ധിയുണ്ടാക്കുമെന്ന് പൊതുവായി അഭിപ്രായും ഉയരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തില്‍ 6 മീറ്റര്‍ വീതിയിലുണ്ടാക്കിയ സൗകര്യപ്രദമായ റോഡ് പൊട്ടിപ്പൊളിഞ്ഞ് അതിവേഗം നാശമാകാനും ഭീമന്‍ ടോറസ് വണ്ടിയുടെ നിരന്തരമായ മണ്ണ് കടത്തല്‍ കാരണമാകും. ജീവിത പ്രാരാബ്ദത്തിന്നിടയില്‍ പകലന്തിയോളം പണിക്ക് പോയി ജീവിക്കുന്ന ജനജീവിതത്തെ ദുസ്സഹമാക്കാനും, പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള മുതുകുന്നു മല ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെആവശ്യപ്പെട്ടു.
Soil mining on the Back Hill must be stopped