പേരാമ്പ്ര: ലഹരി മാഫിയകെതിരെയും, സാമൂഹിക വിരുദ്ധര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കല്ലോട് സിപിഐഎം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
കല്ലോട് പ്രദേശത്ത് കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് ചെറുപ്പക്കാരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഴിഞ്ഞ കെട്ടിടങ്ങളും രാത്രി കാലങ്ങളില്‍ തുറന്ന് പ്രവര്‍ത്തികാത്ത ചില കെട്ടിടങ്ങളും ഇവര്‍ താവളമാക്കാന്‍ ശ്രമിക്കുകയാണ്.
ഒരു ഗവണ്‍മെന്റ് കോളേജും മൂന്ന് സ്‌കൂളുകളും കല്ലോട് പ്രദേശത്തുണ്ട്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണോ ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് സംശയിക്കുകയാണ്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ചില വീടുകളില്‍ സാമുഹ്യ വിരുദ്ധരുടെ ശല്യവും ഉണ്ടായിട്ടുണ്ട്.
പ്രതിഷേധ യോഗത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എസ്.യു രജിത്ത് , പി.എം സുലഭ , കെ കെ അമ്പിളി, കെ.സി സന്തോഷ്, കെ.കെ ലോഹിതാക്ഷന്‍, അക്ഷയ് മനോജ് എന്നിവര്‍ സംസാരിച്ചു.
Strong measures should be taken against drug mafia; CPIM staged a protest at perambra