പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് വ്യാപാരി മിത്ര കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ അംഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയിരുന്നു.
വ്യാപരമിത്ര 2025 വര്‍ഷത്തെ വിതരണോദ്ഘാടനവും, ഡയറി വിതരണോദ്ഘാടനവും 2024-25 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറലും ചടങ്ങില്‍ വെച്ചു നടന്നു. ജില്ല കമ്മിറ്റി അംഗം രാമചന്ദ്രന്‍ ഗുഡ്‌വില്‍, ഏരിയ പ്രസിഡന്റ് എ.എം. കുഞ്ഞിരാമന്‍, വനിത സമിതി ജില്ല സെക്രട്ടറി എ.പി ശ്രീജ, ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ്, വനിത സമിതി ജില്ല വൈസ് പ്രസിഡന്റ് നിര്‍മ്മല സജീവ്, പേരാമ്പ്ര നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി സത്യന്‍ സ്‌നേഹ, സൗത്ത് വൈസ് പ്രസിഡന്റ് സാബിറ വിഷന്‍പ്ലസ്, നോര്‍ത്ത് യൂണിറ്റ് ട്രഷറര്‍ വി. ശ്രീനി തുടങ്ങിയവര്‍ സംസാരിച്ചു.
സൗത്ത് യൂണിറ്റ് സെക്രട്ടറി ഷാജു ഹൈലൈറ്റ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഷബീര്‍ ക്രസന്റ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മജീഷ് കാരയാടിന്റെ ഗാനമേളയും, അനന്യ രമേശ് ടീമിന്റെയും വ്യാപാരി വ്യവസായി സമിതി കുടുംബംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
Vagiri Mitra family gathering was held at Perambra