---
title: "സാക്ഷരതാ മിഷന്‍ 10-ാം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ പേരാമ്പ്രയില്‍ നടന്നു "
english_title: "Literacy Mission 10th Class, Higher Secondary Equivalency Registration Campaign Held at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25636/literacy-mission-10th-class-higher-secondary-equivalency-registration-campaign-held-at-perambra"
published_at: "2022-02-10T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62050ddc9f8cf_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സാക്ഷരതാ മിഷന്‍ 10-ാം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ പേരാമ്പ്രയില്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ 10-ാം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ 10-ാം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ.രജിത, ജി.ഇ.ഒ കെ.സി.ശൈലേഷ്, പ്രേരക്മാരായ സി.ഗോവിന്ദന്‍, കെ കെ.സുലോചന, എന്‍.പി.സുധ, പി. സത്യന്‍, ഒ.മോഹന്‍ദാസ്, മേരികുര്യാക്കോസ്, എന്‍.സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാര്‍, സി.ഡി.എസ്.ചെയര്‍പേഴ്‌സന്‍മാര്‍, എസ്.സി./എസ്.ടി.പ്രമോട്ടര്‍മാര്‍, എന്‍.വൈ.കെ വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത മീറ്റിംഗില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 111 വാര്‍ഡുകളില്‍ നിന്ന് 5 പേരെ വീതം രജിസ്ട്രര്‍ ചെയ്തു 555 പഠിതാക്കളെ കണ്ടെത്താനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി ബേബി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25636/literacy-mission-10th-class-higher-secondary-equivalency-registration-campaign-held-at-perambra)