---
title: "പത്ത് ഏക്കറില്‍ ചെറുപയര്‍ കൃഷിയുമായി കാവുന്തറ എസ്‌സിബി ഗ്രാമീണ ഫാര്‍മേഴ്‌സ് ക്ലബ് "
english_title: "Kaunthara SCB Rural Farmers Club cultivates chickpeas on 10 acres"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25638/kaunthara-scb-rural-farmers-club-cultivates-chickpeas-on-10-acres"
published_at: "2022-02-10T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620511a7ee654_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പത്ത് ഏക്കറില്‍ ചെറുപയര്‍ കൃഷിയുമായി കാവുന്തറ എസ്‌സിബി ഗ്രാമീണ ഫാര്‍മേഴ്‌സ് ക്ലബ് 

> **Lead Summary:** **നടുവണ്ണൂര്‍:** കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ കാവുന്തറ എസ്‌സിബി ഗ്രാമീണ ഫാര്‍മേഴ്‌സ് ക്ലബ് നടപ്പിലാക്കുന്ന 10 ഏക്കര്‍ ചെറുപയര്‍ കൃഷിയുടെ നടീല്‍ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍:** കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ കാവുന്തറ എസ്‌സിബി ഗ്രാമീണ ഫാര്‍മേഴ്‌സ് ക്ലബ് നടപ്പിലാക്കുന്ന 10 ഏക്കര്‍ ചെറുപയര്‍ കൃഷിയുടെ നടീല്‍ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

കൃഷി വിജ്ഞാന കേന്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.. രാതാ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ആശംസ നേര്‍ന്നു.

ബേങ്ക് പ്രസിഡണ്ട് ശശി കോലാത്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍ പഞ്ചായത്ത്പ്രസിഡണ്ട് ടി.പി. ദാമോദരന്‍ അധ്യക്ഷനായി.

എടോത്ത് താഴെ, വാഴോത്ത് താഴെ, എലങ്ക മല്‍, തച്ചിനി താഴെ എന്നീ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 12 കര്‍ഷകര്‍ക്ക് വിത്ത്, വളം, കൂലിച്ചെലവ് എന്നിവ നല്‍കിയാണ് ചെറുപയര്‍ കൃഷി നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25638/kaunthara-scb-rural-farmers-club-cultivates-chickpeas-on-10-acres)