---
title: " ടി. നസിറുദ്ദീന്റെ നിര്യാണം; നാളെ കടകള്‍ തുറക്കില്ല"
english_title: "Traders and Industrialists Coordinating Committee State President T. Shops will not open tomorrow on Nasiruddin's death"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25678/traders-and-industrialists-coordinating-committee-state-president-t-shops-will-not-open-tomorrow-on-nasiruddins-death"
published_at: "2022-02-10T23:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62055a59692d1_0000 WATERMARK.jpg"
keywords: []
---

#  ടി. നസിറുദ്ദീന്റെ നിര്യാണം; നാളെ കടകള്‍ തുറക്കില്ല

> **Lead Summary:** ** കോഴിക്കോട്:** വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തില്‍ ആദര സൂചകമായി വെള്ളിയാഴ്ച്ച സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.

## Article Content

** കോഴിക്കോട്:** വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തില്‍ ആദര സൂചകമായി വെള്ളിയാഴ്ച്ച സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രിയോടെയായിരുന്നു അന്ത്യം. മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായിരുന്നു.

30 വര്‍ഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. 1991 മുതല്‍ സംഘടനയുടെ പ്രസിഡന്റാണ്.  ഖബറടക്കം നാളെ വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബർസ്ഥാനില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25678/traders-and-industrialists-coordinating-committee-state-president-t-shops-will-not-open-tomorrow-on-nasiruddins-death)