---
title: "കയര്‍ ഉല്പന്നങ്ങളുടെ വിപണനം വര്‍ദ്ധിപ്പിക്കണം; കയര്‍ തൊഴിലാളി ബോധവല്‍ക്കരണ ശില്പശാല "
english_title: "Marketing of coir products should be increased; Coir Worker Awareness Workshop naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25679/marketing-of-coir-products-should-be-increased-coir-worker-awareness-workshop-naduvannur"
published_at: "2022-02-11T00:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620561d236bd8_0000 WATERMARK.jpg"
keywords: []
---

# കയര്‍ ഉല്പന്നങ്ങളുടെ വിപണനം വര്‍ദ്ധിപ്പിക്കണം; കയര്‍ തൊഴിലാളി ബോധവല്‍ക്കരണ ശില്പശാല 

> **Lead Summary:** **നടുവണ്ണൂര്‍: **കയര്‍ ഉല്പന്നങ്ങളുടെ വിപണനം വര്‍ദ്ധിപ്പിക്കണം. പരിസ്ഥിതിയ്ക്ക് അനുയോജ്യവും, സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ പരമ്പരാഗത വ്യവസായമായ കയറും കയറുല്‍പ്പന്നങ്ങളുടെ വിപണനവും, പുത്തന്‍ സാങ്കേതികവിദ്യയിലൂടെ ഉല്പാദനം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നടുവണ്ണൂരില്‍ നടത്തിയ കയര്‍ തൊഴിലാളി ബോധവല്‍ക്കരണ ശില്പശാല ആവശ്യപ്പെട്ടു.

## Article Content

**നടുവണ്ണൂര്‍: **കയര്‍ ഉല്പന്നങ്ങളുടെ വിപണനം വര്‍ദ്ധിപ്പിക്കണം. പരിസ്ഥിതിയ്ക്ക് അനുയോജ്യവും, സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ പരമ്പരാഗത വ്യവസായമായ കയറും കയറുല്‍പ്പന്നങ്ങളുടെ വിപണനവും, പുത്തന്‍ സാങ്കേതികവിദ്യയിലൂടെ ഉല്പാദനം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നടുവണ്ണൂരില്‍ നടത്തിയ കയര്‍ തൊഴിലാളി ബോധവല്‍ക്കരണ ശില്പശാല ആവശ്യപ്പെട്ടു.

കയര്‍ ബോര്‍ഡ് കണ്ണൂര്‍ റീജിനല്‍ ഓഫീസും, കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയും സംയുക്തമായി നടത്തിയ ശില്പശാല ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.

കയര്‍ ബോര്‍ഡ് റിജിനല്‍ ഓഫിസര്‍ ടി.വി. സാബു, കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രോജക്ട് ഡയരക്ടര്‍ മോഹനന്‍കോട്ടൂര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്‍.വി. സുനി, ബാലുശേരി കയര്‍ ക്ലസ്റ്റര്‍ ചെയര്‍ന്മാന്‍ പി. രാമചന്ദ്രന്‍, സിബിച്ചന്‍, ഷീന മനോജ്, പി. ശശികുമാര്‍, ടി.കെ. റുഷ്ദ, രാജന്‍ കാര, ഡോ. ഗിന്നസ് വല്‍സരാജ് ഫറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25679/marketing-of-coir-products-should-be-increased-coir-worker-awareness-workshop-naduvannur)