---
title: "പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം"
english_title: "Perambra Grama Panchayat Disabled Arts Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/257433/perambra-grama-panchayat-disabled-arts-festival"
published_at: "2024-12-19T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6763d62174b9f_BADS.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പറവകള്‍ 2024 എന്ന പേരില്‍ പേരാമ്പ്ര ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കലോല്‍സവത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പറവകള്‍ 2024 എന്ന പേരില്‍ പേരാമ്പ്ര ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കലോല്‍സവത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ സ്വാഗത ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.  പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് അവരെ  രംഗത്ത് കൊണ്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, കെ.കെ. അമ്പിളി, കെ.കെ. പ്രേമൻ, ബഡ്സ് സ്ക്കൂൾ പ്രധാനാധ്യാപിക പ്രജുന, വി.എം ഷീജ തുടങ്ങിയവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലജ പുതിയേടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ഐസിഡിഎസ് സൂപ്പർ വൈസർ കെ. രേഷ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/257433/perambra-grama-panchayat-disabled-arts-festival)