---
title: "സൗജന്യ ഹൈബ്രിഡ് പച്ചക്കറി  വിത്തുകള്‍ വിതരണം ചെയ്തു"
english_title: "Free Hybrid Vegetables  Seeds distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/257777/free-hybrid-vegetables-seeds-distributed"
published_at: "2024-12-20T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676589f6bd6fc_gift.png"
keywords: []
---

# സൗജന്യ ഹൈബ്രിഡ് പച്ചക്കറി  വിത്തുകള്‍ വിതരണം ചെയ്തു

> **Lead Summary:** **കൂത്താളി: **കൂത്താളി സര്‍വീസ് സഹകരണ ബാങ്ക് കൂത്താളി ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിഷ രഹിത പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ കൂത്താളി കൃഷി ഓഫീസസര്‍ അമല്‍ എസ്ബി യുടെ ക്ലാസ് സംഘടിപ്പിക്കുകയും സൗജന്യ ഹൈബ്രിഡ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു. അധ്യക്ഷത ബാങ്ക് പ്രസിഡന്റ് കെ രാജന്‍ പുതിയേടത്ത് നിർവഹിച്ചു.

## Article Content

**കൂത്താളി: **കൂത്താളി സര്‍വീസ് സഹകരണ ബാങ്ക് കൂത്താളി ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിഷ രഹിത പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ കൂത്താളി കൃഷി ഓഫീസസര്‍ അമല്‍ എസ്ബി യുടെ ക്ലാസ് സംഘടിപ്പിക്കുകയും സൗജന്യ ഹൈബ്രിഡ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു. അധ്യക്ഷത ബാങ്ക് പ്രസിഡന്റ് കെ രാജന്‍ പുതിയേടത്ത് നിർവഹിച്ചു.

 

ബാങ്ക് സെക്രട്ടറി  റഷീദ് പുറായിൽ സ്വാഗതം പറഞ്ഞു . അമൽ എസ്ബി യുടെ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ബാങ്ക് നൽകിയ ഉയർന്ന ഗുണനിലവാരമുള്ള ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന കർഷകരുടെ കൃഷിയിടങ്ങൾ ബാങ്ക് പ്രതിനിധികൾ പരിശോദിച്ചു നല്ല കൃഷിയിടങ്ങൾ ഒരുക്കിയവർക്ക് ബാങ്ക് സമ്മാനങ്ങൾ  നൽകുന്നതാണ്.

കൃഷി ഓഫീസര്‍ കൂത്താളി കൃഷിഭവന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനോയ് ശ്രീവിലാസ്, കെ.വി രാഗിതാ , ബാങ്ക് ഡയറക്ടര്‍മാരയ, സി പ്രേമന്‍ സി.കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു .ബാങ്ക് വൈസ് പ്രസിഡണ്ട് അബ്ദുല്ല കീരി കണ്ടി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/257777/free-hybrid-vegetables-seeds-distributed)