---
title: "എസ് ടി പ്രൊമോട്ടര്‍ നിയമനം അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for st promoter recruitment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/257787/applications-invited-for-st-promoter-recruitment"
published_at: "2024-12-20T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67659393ed8eb_k.png"
keywords: []
---

# എസ് ടി പ്രൊമോട്ടര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട് :** ജില്ലയിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുള്ള കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമല, കാപ്പുമ്മല്‍, മുക്കുന്നുമ്മല്‍ ഉന്നതികളില്‍ എസ്.ടി പ്രൊമോട്ടറായി (ഒരു ഒഴിവ്) താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട് :** ജില്ലയിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുള്ള കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമല, കാപ്പുമ്മല്‍, മുക്കുന്നുമ്മല്‍ ഉന്നതികളില്‍ എസ്.ടി പ്രൊമോട്ടറായി (ഒരു ഒഴിവ്) താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളെ നിയമിക്കുന്നതിന് ഡിസംബര്‍ 23 ന് രാവിലെ 10.30ന് പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. പിവിടിജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20-35 വയസ്സ്. അതാത് പഞ്ചായത്ത് / ഉന്നതിയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ട്.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗിലുള്ള പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എത്തണം. ഈ ഇനത്തില്‍ യാതൊരുവിധ യാത്രാബത്തയും ലഭിക്കില്ല. ഫോണ്‍-04952376364

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/257787/applications-invited-for-st-promoter-recruitment)