---
title: " കോടമഞ്ഞ്; പ്രതീക്ഷയുടെ കാഴ്ചകള്‍ "
english_title: "fog; Glimpses of hope at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/257800/fog-glimpses-of-hope-at-perambra"
published_at: "2024-12-20T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6765aa2ade827_koda.jpg"
keywords: []
---

#  കോടമഞ്ഞ്; പ്രതീക്ഷയുടെ കാഴ്ചകള്‍ 

> **Lead Summary:** **പേരാമ്പ്ര: **ഭൂമിയുടെ ഉപരിതലത്തോട് ചേര്‍ന്ന് കാണാറുള്ള കട്ടികൂടിയ മഞ്ഞാണ് കോടമഞ്ഞ്. ഇതിനെ കോട എന്നും പറയാറുണ്ട്. പശ്ചിമഘട്ടത്തില്‍ വ്യാപകമായി കാണാറുള്ളതിനാല്‍ കേരളീയര്‍ക്ക് കോടമഞ്ഞ് സുപരിചിതമാണ്.

## Article Content

**പേരാമ്പ്ര: **ഭൂമിയുടെ ഉപരിതലത്തോട് ചേര്‍ന്ന് കാണാറുള്ള കട്ടികൂടിയ മഞ്ഞാണ് കോടമഞ്ഞ്. ഇതിനെ കോട എന്നും പറയാറുണ്ട്. പശ്ചിമഘട്ടത്തില്‍ വ്യാപകമായി കാണാറുള്ളതിനാല്‍ കേരളീയര്‍ക്ക് കോടമഞ്ഞ് സുപരിചിതമാണ്.

ഈയടുത്തകാലത്തായി കാലവസ്ഥാവ്യതിയാനത്തൊടൊപ്പം കോടമഞ്ഞ് കുറഞ്ഞ് വരുന്നതായി കാണുന്നു. വെള്ളത്തിന്റെ ഉറവിടങ്ങള്‍ കുറയുന്നതോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും കുറയുന്നതാണ് ഒരു കാരണം. ഇടതൂര്‍ന്ന വനങ്ങള്‍ കുറയുന്നതിനൊപ്പം കാറ്റിന്റെ വേഗത കൂടുന്നതിനാല്‍ മഞ്ഞുപടലങ്ങള്‍ ചിതറുന്നതും കോടമഞ്ഞ് കുറയാന്‍ കാരണമാകുന്നു.

വയനാട്ടില്‍ 1985-നുശേഷമാണ് കോടമഞ്ഞ് കുറേശ്ശയായി കുറഞ്ഞുവരുന്നതെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഇത് മലനിരകളിലെ ചൂടുകൂടുവാന്‍ കാരണമായിട്ടുണ്ട്. കോടമഞ്ഞ് കുറയുന്നത് പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധത്തിന് ദോഷം ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/257800/fog-glimpses-of-hope-at-perambra)