---
title: "എരവട്ടൂരില്‍ കുടുംബശ്രീ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി"
english_title: "Organic vegetable farming started in Kudumbasree under the leadership of Eravatoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25818/organic-vegetable-farming-started-in-kudumbasree-under-the-leadership-of-eravatoor"
published_at: "2022-02-11T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62063e25d29a7_0000 WATERMARK.jpg"
keywords: []
---

# എരവട്ടൂരില്‍ കുടുംബശ്രീ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര: **വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിക്ക് എരവട്ടൂര്‍ ഒതയോത്ത് താഴെ തുടക്കമായി. ആക്കൂപറമ്പ്, മുരുങ്ങൂര് താഴെ, പൈങ്കുളം എന്നീ കേന്ദ്രങ്ങളിലെ 70 ഓളം സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്.

## Article Content

** പേരാമ്പ്ര: **വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിക്ക് എരവട്ടൂര്‍ ഒതയോത്ത് താഴെ തുടക്കമായി. ആക്കൂപറമ്പ്, മുരുങ്ങൂര് താഴെ, പൈങ്കുളം എന്നീ കേന്ദ്രങ്ങളിലെ 70 ഓളം സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയെ തിരികെപ്പിടിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. കൃഷി ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ വര്‍ഗബഹുജന സംഘടനകളുടെയും പങ്കാളിത്തമുണ്ട്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വനജ ആനേരി അദ്ധ്യക്ഷത വഹിച്ചു. വിജി സുരേഷ് ബാബു, ഷീബ ചന്ദ്രന്‍, ഗീത ശശി, വി.കെ. ഹമീദ് ഹാജി, മൊയ്തി ഒതയോത്ത് താഴെ, അനുരാഗ് എ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25818/organic-vegetable-farming-started-in-kudumbasree-under-the-leadership-of-eravatoor)