---
title: "നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന  സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു "
english_title: "The seven days of the National Service Scheme  The fellowship camp was inaugurated "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/258230/the-seven-days-of-the-national-service-scheme-the-fellowship-camp-was-inaugurated"
published_at: "2024-12-22T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676832924c936_nandhi.png"
keywords: []
---

# നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന  സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കല്‍പ്പത്തൂര്‍:** വിദ്യാര്‍ത്ഥികളെ ഭാവിയുടെ പൗരന്‍മാരായി മാറ്റിത്തീര്‍ക്കുന്ന സ്വഭാവ രൂപീകരണത്തിന് അവസരമുണ്ടാക്കുന്നതാണ് നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പുകളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം സഹവാസ ക്യാമ്പ് രാമല്ലൂര്‍ ജി എല്‍ പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

## Article Content

**കല്‍പ്പത്തൂര്‍:** വിദ്യാര്‍ത്ഥികളെ ഭാവിയുടെ പൗരന്‍മാരായി മാറ്റിത്തീര്‍ക്കുന്ന സ്വഭാവ രൂപീകരണത്തിന് അവസരമുണ്ടാക്കുന്നതാണ് നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പുകളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം സഹവാസ ക്യാമ്പ് രാമല്ലൂര്‍ ജി എല്‍ പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ എം. കെ.സ്വപ്‌നേഷ് അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി.എം.ഷാജു പദ്ധതി വിശദീകരണം നടത്തി. എന്‍ എസ് എസ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍ പി. ശ്രീജിത്ത്, ടി.എം. ബാലകൃഷ്ണന്‍, സി.കെ. അജീഷ്, ശശികുമാര്‍ അമ്പാളി, അന്‍വര്‍ഷാ നൊച്ചാട്, ടി.കെ. ദാമോദരന്‍, രാമചന്ദ്രന്‍ ചന്ദ്രമന, വി.എം. ഷിനോജ്, എ.സുബാഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് ലീഡര്‍ മിഥുന്‍ ചന്ദ്ര നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/258230/the-seven-days-of-the-national-service-scheme-the-fellowship-camp-was-inaugurated)