---
title: "ജനകീയ മുക്കില്‍ വനിതാ ലീഗ് കണ്‍വെന്‍ഷന്‍ നടത്തി "
english_title: "The Women's League held a convention on the popular nose"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25846/the-womens-league-held-a-convention-on-the-popular-nose"
published_at: "2022-02-11T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62066ec208c39_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ജനകീയ മുക്കില്‍ വനിതാ ലീഗ് കണ്‍വെന്‍ഷന്‍ നടത്തി 

> **Lead Summary:** **മേപ്പയ്യൂര്‍: **വനിതാ ലീഗ് ജനകീയ മുക്കില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **വനിതാ ലീഗ് ജനകീയ മുക്കില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. തലസീമിയ ബാധിച്ച പേരാമ്പ്രയിലെ ഇരട്ട സഹോദരങ്ങള്‍ക്കുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു സൗദ വാഴക്കാങ്കി ഷര്‍മിന കോമത്തിന് കൈമാറി.

പുതിയ ഭാരവാഹികളായി കദീജ മൈലടിത്തറമല്‍ (പ്രസിഡന്റ്), ആബിദ കുന്നുമ്മല്‍, സക്കീന നടുക്കണ്ടി(വൈ: പ്രസി), സൗദ വഴക്കാങ്കിയില്‍(ജന: സെക്രട്ടറി), സറീന പോവതിയുള്ളതില്‍, ആയിഷ വാരിയം വീട്ടില്‍(ജോ: സെക്ര), സൈന തടത്തിക്കണ്ടി(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25846/the-womens-league-held-a-convention-on-the-popular-nose)